• Home
  • Kerala
  • ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​ത് 123 പേ​ര്‍
Kerala

ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​ത് 123 പേ​ര്‍

സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്ന​​​ര വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 123 പേ​​​ര്‍​ക്കു ജീ​​​വ​​​ന്‍ ന​​​ഷ്ട​​​പ്പെ​​​ട്ടു. കാ​​​ട്ടാ​​​ന, ക​​​ടു​​​വ, പ​​​ന്നി, കാ​​​ട്ടു​​​പോ​​​ത്ത് എ​​​ന്നി​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് ഏ​​​റെ മ​​​ര​​​ണ​​​വും. ഏ​​​റ്റ​​​വും അ​​​വ​​​സാ​​​ന​​​മാ​​​യി മ​​​രി​​​ച്ച​​​ത് ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ വ​​​യ​​​നാ​​​ട് മ​​​ക്കി​​​യാ​​​ട് പു​​​തു​​​ശേ​​​രി വെ​​​ള്ളാ​​​രം​​​കു​​​ന്നി​​​ലെ പ​​​ള്ളി​​​പ്പു​​​റ​​​ത്ത് തോ​​​മ​​​സ് (50) ആ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്ത് 2021 ജൂ​​​ണ്‍ മു​​​ത​​​ല്‍ ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ര്‍ ഏ​​​ഴു​​​വ​​​രെ 122 പേ​​​ര്‍​ക്കു വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​താ​​​യി പി.​​​ജെ. ​​​ജോ​​​സ​​​ഫ്, മോ​​​ന്‍​സ് ജോ​​​സ​​​ഫ്, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, മാ​​​ണി സി.​​​ കാ​​​പ്പ​​​ന്‍ എ​​​ന്നീ എം​​​എ​​​ല്‍​എ​​​മാ​​​രു​​​ടെ ന​​​ക്ഷ​​​ത്ര ചി​​​ഹ്ന​​​മി​​​ടാ​​​ത്ത ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ മ​​​രി​​​ച്ച​​​ത് ഈ​​​സ്‌​​​റ്റേ​​​ണ്‍ സ​​​ര്‍​ക്കി​​​ളി​​​ലാ​​​ണ്-43 പേ​​​ര്‍‌. മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളാ​​​ണ് സ​​​ര്‍​ക്കി​​​ളി​​​നു കീ​​​ഴി​​​ല്‍ വ​​​രി​​​ക.​ തൊ​​​ട്ടുപി​​​ന്നി​​​ല്‍ കൊ​​​ല്ലം ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സ​​​തേ​​​ണ്‍ സ​​​ര്‍​ക്കി​​​ളാ​​​ണ്. ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ മ​​​രി​​​ച്ച​​​ത് 30 പേ​​​രാ​​​ണ്. കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന നോ​​​ര്‍​ത്തേ​​​ണ്‍ സ​​​ര്‍​ക്കി​​​ളി​​​ല്‍ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ വ​​​ന്യ​​​ജീ​​​വി ആക്ര​​​മ​​​ണ​​​ത്തി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് 19 പേ​​​രാ​​​ണ്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​രി​​​ച്ച തോ​​​മ​​​സും ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടും. കോ​​​ട്ട​​​യം ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഹൈ​​​റേ​​​ഞ്ച് സ​​​ര്‍​ക്കി​​​ളി​​​ല്‍ 17 പേ​​​രും തൃ​​​ശൂ​​​ര്‍ കേ​​​ന്ദ്ര​​​മാ​​​യ സെ​​​ന്‍​ട്ര​​​ല്‍ സ​​​ര്‍​ക്കി​​​ളി​​​ല്‍ പ​​​ത്തു​പേ​​​രും മ​​​രി​​​ച്ചു.

വ​​​ന്യ​​​ജീ​​​വി​​​ക​​​ള്‍ കൃ​​​ഷി ന​​​ശി​​​പ്പി​​​ച്ച 8705 സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഉ​​​ണ്ടാ​​​യ​​​താ​​​യി എം​​​എ​​​ല്‍​എ​​​മാ​​​ര്‍​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ല്‍ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. വ​​​യ​​​നാ​​​ട് ഉ​​​ള്‍​പ്പെ​​​ടു​​​ന്ന നോ​​​ര്‍​ത്തേ​​​ണ്‍ സ​​​ര്‍​ക്കി​​​ളി​​​ലാ​​​ണ് കൃ​​​ഷിനാ​​​ശം ഏ​​​റ്റ​​​വും​​​കു​​​ടു​​​ത​​​ല്‍ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്; 3748 സം​​​ഭ​​​വ​​​ങ്ങ​​​ള്‍‌.

സ​​​തേ​​​ണ്‍ സ​​​ര്‍​ക്കി​​​ളി​​​ല്‍ 1252 ഉം ​​​ഈ​​​സ്റ്റേ​​​ണ്‍ സ​​​ര്‍​ക്കി​​​ളി​​​ല്‍ 1156 ഉം ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. സെ​​​ന്‍​ട്ര​​​ല്‍ സ​​​ര്‍​ക്കി​​​ള്‍‌-991, പാ​​​ല​​​ക്കാ​​​ട് വൈ​​​ല്‍​ഡ് ലൈ​​​ഫ് സ​​​ര്‍​ക്കി​​​ള്‍‌- 963, ഹൈ​​​റേ​​​ഞ്ച് സ​​​ര്‍​ക്കി​​​ള്‍-512, കോ​​​ട്ട​​​യം വൈ​​​ല്‍​ഡ് ലൈ​​​ഫ് സ​​​ര്‍​ക്കി​​​ള്‍‌ 67 സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യ​​​താ​​​യി വ​​​നം​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Related posts

കേരളവുമായി സഹകരിച്ച്‌ പ്രവർത്തിക്കും: മുഖ്യമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി

Aswathi Kottiyoor

എൻഡിഎ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയിൽ……..

Aswathi Kottiyoor

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സ്ത്രീകൾക്ക് ഒരു സന്തോഷ വാർത്ത, റെയിൽവേ മന്ത്രിയുടെ സുപ്രധാന അറിയിപ്പ് ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox