27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ചാലക്കുടിയിൽ ടോറസ് ലോറിക്ക്‌ പിന്നിൽ ബൈക്കിടിച്ച് രണ്ട്‌ യുവാക്കൾ മരിച്ചു
Kerala

ചാലക്കുടിയിൽ ടോറസ് ലോറിക്ക്‌ പിന്നിൽ ബൈക്കിടിച്ച് രണ്ട്‌ യുവാക്കൾ മരിച്ചു

ദേശീയ പാതയിൽ പോട്ടയിൽ ടോറസ് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് 2 യുവാക്കൾ മരിച്ചു. ചാലക്കുടി -വെട്ടുകടവ് കരുക്കപ്പിള്ളി മാത്യു മകൻ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകൻ ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. തിങ്കൾ രാത്രി 11.45 ഓടെ പോട്ട സുന്ദരി കവലക്ക് സമീപത്തുവച്ചായിരുന്നു അപകടം.
സുന്ദരികവലയിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് മുന്നിൽ പോവുകയായിരുന്ന ടോറസ് ലോറിയുടെ പുറകിലിടിച്ചു. ലോറിയിൽ തലയിടിച്ച ഷിനോജും റോഡിലേക്ക് തെറിച്ചുവീണ ബ്രൈറ്റും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോട്ട പള്ളിയിലെ തിരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു ഇരുവരും

Related posts

നി​യ​മ​സ​ഭാ സ​മ്മേ​ള​നം 24 മുതൽ ; പു​തു​ക്കി​യ ബ​ജ​റ്റ് ജൂ​ണ്‍ നാ​ലി​നുത​ന്നെ

Aswathi Kottiyoor

സ്‌നേഹ വീടിന്റെ സമര്‍പ്പണവും താക്കോല്‍ദാനവും

Aswathi Kottiyoor

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, ലൈസൻസില്ലെങ്കിൽ 5000; റോഡ്‌ നിയമലംഘനങ്ങൾക്ക്‌ തടയിടാൻ മോട്ടോർ വാഹന വകുപ്പ്‌

Aswathi Kottiyoor
WordPress Image Lightbox