35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • 60 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി ജ​ന​സം​ഖ്യ കു​റ​ഞ്ഞ് ചൈ​ന
Uncategorized

60 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി ജ​ന​സം​ഖ്യ കു​റ​ഞ്ഞ് ചൈ​ന

ഒ​റ്റ കു​ട്ടി ന​യ​ത്തി​ന് അ​ന്ത്യം കു​റി​ച്ചി​ട്ടും ചൈ​ന​യി​ൽ ജ​ന​സം​ഖ്യ താ​ഴേ​ക്ക് പ​തി​ക്കു​ന്ന​താ​യി പു​തി​യ ക​ണ​ക്കു​ക​ൾ. 1961-ന് ​ശേ​ഷം ആ​ദ്യ​മാ​യി രാ​ജ്യ​ത്ത് ജ​ന​സം​ഖ്യ​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ചൈ​നീ​സ് നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ്(​എ​ൻ​ബി​എ​സ്) അ​റി​യി​ച്ചു.

141.17 കോ​ടി ജ​ന​ങ്ങ​ളു​ള്ള ചൈ​ന​യി​ൽ 2022-ൽ ​മാ​ത്രം 8,50,000 പേ​രു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി എ​ൻ​ബി​എ​സ് വ്യ​ക്ത​മാ​ക്കി.

ചൈ​ന​യി​ലെ ജ​ന​ന​നി​ര​ക്ക് 7.52(2021) എ​ന്ന നി​ല​യി​ൽ നി​ന്ന് 6.52 ആ​യി കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 1974-ലെ ​സാം​സ്കാ​രി​ക വി​പ്ല​വ സ​മ​യു​ത്താ​ണ്ടാ​യി​രു​ന്ന മ​ര​ണ​നി​ര​ക്കി​ന് സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. 1000 പേ​രി​ൽ 7.18 എ​ന്ന നി​ല​യി​ൽ മ​ര​ണ​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ജ​ന​ന – മ​ര​ണ അ​നു​പാ​ത​ത്തി​ൽ വ​ൻ അ​ന്ത​ര​മാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്.

പു​തി​യ ‌ക​ണ​ക്കു​ക​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യ​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 2021-ൽ ​ന​ട​ക്കേ​ണ്ട സെ​ൻ​സ​സ് ഇ​നി​യും ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ല​വി​ലെ ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ സം​ബ​ന്ധി​ച്ച് അ​നു​മാ​ന ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യി​ലെ കു​റ​വ് ഭാ​വി​യി​ൽ ഗു​രു​ത​ര പ്ര​ശ്ന​മാ​കു​മെ​ന്ന് ക​ണ്ട് ചൈ​ന ഒ​റ്റ കു​ട്ടി ന​യം ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഒ​രു കു​ട്ടി മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് പൊ​തു​ജ​നം. വ​ർ​ധി​ച്ച ജീ​വി​ത​ചെ​ല​വും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ കി​ട​മ​ത്സ​ര​വും അ​മി​ത ജോ​ലി​ഭാ​ര​വും ഒ​റ്റ കു​ട്ടി മ​തി​യെ​ന്ന ചി​ന്ത​യി​ലേ​ക്ക് പൊ​തു​ബോ​ധ​ത്തെ ത​ള്ളി​വി​ട്ടി​ട്ടു​ണ്ട്.

1980 മു​ത​ൽ 2015 വ​രെ രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി ഒ​റ്റ കു​ട്ടി ന​യം പി​ന്തു​ട​ർ​ന്ന​തി​നാ​ൽ, ആ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്രം ജ​ന്മം ന​ൽ​കാ​ൻ ഭൂരിഭാഗം മാ​താ​പി​താ​ക്ക​ളും ശ്ര​മി​ച്ചി​രു​ന്നു. ഇ​തോ​ടെ രാ​ജ്യ​ത്തെ സ്ത്രീ -​പു​രു​ഷ അ​നു​പാ​ത​തം മോ​ശ​മാ​യ നി​ല​യി​ലാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്ത് 72 കോ​ടി പു​രു​ഷ​ന്മാ​ർ​ക്ക് 69 കോ​ടി സ്ത്രീ​ക​ളാ​ണു​ള്ള​ത്.

അ​ടു​ത്ത ര​ണ്ട് ദ​ശ​ക​ത്തി​നു​ള്ളി​ൽ ചൈ​ന​യി​ൽ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 42.8 കോ​ടി ജ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ 19-40 വ​യ​സു​ള്ള​വ​രു​ടെ എ​ണ്ണം 35.7 കോ​ടി ആ​യി​രി​ക്കു​മെ​ന്നുമാ​ണ് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഇ​ത് യ​ഥാ​ക്ര​മം 24.7 കോ​ടി, 52.7 കോ​ടി എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും.

Related posts

മുത്തച്ഛൻ പീഡിപ്പിച്ചു, എട്ടുവയസ്സുകാരി ആശുപത്രിയിൽ, സംഭവം നെയ്യാറ്റിൻകരയിൽ

Aswathi Kottiyoor

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല, ഗുണ്ടാനേതാവിനെ ആന്ധ്രയിൽ നിന്ന് കൊണ്ടുവരും വഴി വെടിവെച്ചുകൊന്നു

Aswathi Kottiyoor

കൊക്കോ വിലയിൽ വൻ ഇടിവ്

Aswathi Kottiyoor
WordPress Image Lightbox