25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗുരുവായൂരിൽ വിളക്കുകൾ ലേലം ചെയ്‌തത്‌ 1.32കോടിക്ക്‌
Kerala

ഗുരുവായൂരിൽ വിളക്കുകൾ ലേലം ചെയ്‌തത്‌ 1.32കോടിക്ക്‌

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വിളക്കുകൾ ലേലം ചെയ്ത് ദേവസ്വം നേടിയത് 1.32 കോടി രൂപ. വാർഷിക വിളക്ക് ലേലം പൂർത്തിയായി.കോവിഡിനെത്തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന വഴിപാട് വിളക്ക് ലേലത്തിൽ 1,32,10,754 രൂപയാണ് ദേവസ്വത്തിന് ലഭിച്ച വരുമാനം. സ്‌റ്റോക്കിലുണ്ടായിരുന്ന മുഴുവൻ വിളക്കുകളും ലേലത്തിലൂടെ വിറ്റഴിച്ചു. കിഴക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ കഴിഞ്ഞ ഡിസം. 17 ന്‌ ലേലം ആരംഭിച്ച് ജനു. 14 ന് പൂർത്തിയായി.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ,ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എ കെ രാധാകൃഷ്ണൻ,മാനേജർമാരായ രാധ, പ്രമോദ് കളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റോഴ്സ് ആൻഡ് പർച്ചേഴ്‌സ് വിഭാഗം ജീവനക്കാരാണ് വിളക്ക് ലേലം നടത്തിയത്.

Related posts

നാ​​വി​​ക​​സേ​​ന​​യു​​ടെ അഭിമാനമാകാൻ വി​​ക്രാ​​ന്ത്

Aswathi Kottiyoor

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

Aswathi Kottiyoor

കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ: 2024 ൽ പാർപ്പിട നയം യാഥാർത്ഥ്യമാകുമെന്ന് മന്ത്രി കെ രാജൻ

Aswathi Kottiyoor
WordPress Image Lightbox