27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബഫർസോൺ കേസിൽ സുപ്രീം കോടതിയുടെ ആശ്വാസ പരാമർശം; നിയന്ത്രണം ഖനനത്തിന്, ഇളവു പരിഗണിക്കാൻ മൂന്നംഗ ബെഞ്ച്
Kerala

ബഫർസോൺ കേസിൽ സുപ്രീം കോടതിയുടെ ആശ്വാസ പരാമർശം; നിയന്ത്രണം ഖനനത്തിന്, ഇളവു പരിഗണിക്കാൻ മൂന്നംഗ ബെഞ്ച്

വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ (പരിസ്ഥിതിലോല മേഖല) നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ ഇളവു ലഭിക്കാൻ സാധ്യതയേറി. കഴിഞ്ഞവർഷം ജൂൺ മൂന്നിലെ വിധിയിൽ പരിഷ്കരണം ആവശ്യപ്പെട്ടുള്ള അപേക്ഷകൾ മൂന്നംഗ ബെഞ്ചിനു വിട്ടു.

ബഫർ സോണിൽ ഖനനം പോലുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ് പ്രധാനമായി ലക്ഷ്യമിട്ടതെന്നു കോടതി വ്യക്തമാക്കി. നിർമാണപ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം സാധാരണ ജനങ്ങൾക്കു പ്രശ്നമാകുന്നുവെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ വിശദീകരണം. ചില മേഖലകൾക്ക് ഇളവ് വേണമെന്ന ആവശ്യം ന്യായമാണെന്നു ജഡ്ജിമാരായ ബി.ആർ.ഗവായ്, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചും സമ്മതിച്ചു. ഇക്കാര്യത്തിൽ മൂന്നംഗ ബെഞ്ച് പരിശോധിച്ചു തീരുമാനമെടുക്കും.

അതേസമയം, എല്ലായിടത്തും ഇളവ് അനുവദിക്കരുതെന്നും നിർബന്ധമായും നിയന്ത്രണം വേണ്ട മേഖലകളുണ്ടെന്നും അമിക്കസ് ക്യൂറി കെ.പരമേശ്വർ പറഞ്ഞു. അന്തിമ വിജ്ഞാപനമായതും അന്തിമവിജ്ഞാപനത്തോട് അടുത്തതുമായ മേഖലകൾക്ക് ഇളവു നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തോടു കേരളവും യോജിച്ചു. സംസ്ഥാനാന്തര അതിർത്തികളിലുള്ള വന്യജീവി സങ്കേതങ്ങൾക്കും ഇളവ് വേണമെന്നു കേന്ദ്രം വാദിച്ചു.

പുതിയ മൂന്നംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് തീരുമാനിക്കും. ജസ്റ്റിസ് ബി.ആർ.ഗവായ് തന്നെയാകും പുതിയ ബെഞ്ചിനെ നയിക്കുക. കഴിഞ്ഞവർഷം വിധി പറഞ്ഞ ജസ്റ്റിസ് എൽ.നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിലും ജസ്റ്റിസ് ഗവായ് അംഗമായിരുന്നു.

Related posts

കർഷകദിനത്തിൽ കർഷകത്തൊഴിലാളികളെ ആദരിക്കും- കൃഷിമന്ത്രി

Aswathi Kottiyoor

കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് 7ന്

Aswathi Kottiyoor

കെ.എസ്.ആർ.ടി.സിയുടെ ഒരു ബസ് ഡിപ്പോ പോലും പൂട്ടില്ല- ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox