25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ മല്ലപ്പള്ളിയില്‍നിന്നു യാത്രയായവരും
Kerala

നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ മല്ലപ്പള്ളിയില്‍നിന്നു യാത്രയായവരും

നേ​പ്പാ​ളി​ല്‍ ഇ​ന്ന​ലെ​യു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ മ​ല്ല​പ്പ​ള്ളി​യി​ല്‍ നി​ന്നു യാ​ത്ര​യാ​യ നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളും. മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട്ടി​ലെ ഒ​രു വീ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രാ​ണ് മ​രി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ലു​ള്ള​ത്. രാ​ജു ട​ക്കൂ​രി, റാ​ബി​ല്‍ ഹ​മ​ല്‍, അ​നി​ല്‍ ഷാ​ഫി എ​ന്നി​വ​രാ​ണ​വ​ര്‍.

45 വ​ര്‍ഷ​ത്തോ​ളം നേ​പ്പാ​ളി​ല്‍ സു​വി​ശേ​ഷ പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്ന ആ​നി​ക്കാ​ട് നൂ​റോ​മ്മാ​വ് മു​റ്റ​ത്തു​മാ​വ് തൊ​മ്മി​ക്കാ​ട്ടി​ല്‍ മാ​ത്യു ഫി​ലി​പ്പി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ക്ക് എ​ത്തി മ​ട​ങ്ങി​യ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ര്‍. അ​ഞ്ചം​ഗ സം​ഘം വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​നി​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ച​ട​ങ്ങു​ക​ള്‍ക്കു​ശേ​ഷ​മു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലാ​ണ് അ​പ​ക​ടം. മാ​ത്യു​വു​മാ​യു​ള്ള സു​ഹൃ​ദ് ബ​ന്ധ​ത്തി​ലാ​ണ് അ​ഞ്ചു​പേ​രും ആ​നി​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച അ​ഞ്ചു​പേ​രും ഒ​ന്നി​ച്ചാ​ണ് നേ​പ്പാ​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ അ​പ​ക​ട​ത്തി​നു തൊ​ട്ടു​മു​മ്പ് സം​ഘ​ത്തി​ലെ ദീ​പ​ക്ക് താ​മാ​ങ്, സ​ര​ണ്‍ എ​ന്നി​വ​ര്‍ കാ​ഠ്മ​ണ്ഡു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​തി​നാ​ല്‍ അ​പ​ക​ട​ത്തി​ല്‍നി​ന്നു ര​ക്ഷ​പ്പെട്ടു.

Related posts

ആ അറിയിപ്പ് വ്യാജമാണ്; വ്യക്തമാക്കി പോലീസ്

Aswathi Kottiyoor

*കോവിഡ്‌ മരണ സർട്ടിഫിക്കറ്റ് ; ഓൺലൈൻ അപേക്ഷ ഇന്നുമുതൽ.*

Aswathi Kottiyoor

ബ​ഫ​ർ​സോ​ണ്‍: വി​ദ​ഗ്ധ സ​മി​തി​യു​ടെ ആ​ദ്യയോ​ഗം നാ​ളെ

Aswathi Kottiyoor
WordPress Image Lightbox