23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഇ​ന്തൊ​നേ​ഷ്യ വീ​ണ്ടും കു​ലു​ങ്ങി; സു​മാ​ത്ര​യി​ൽ 6.2 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​നം
Uncategorized

ഇ​ന്തൊ​നേ​ഷ്യ വീ​ണ്ടും കു​ലു​ങ്ങി; സു​മാ​ത്ര​യി​ൽ 6.2 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​നം

ഇ​ന്തൊ​നേ​ഷ്യ​യി​ലെ സു​മാ​ത്ര ദ്വീ​പി​ൽ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ വ​ൻ ഭൂ​ച​ല​നം. ആ​ഷെ പ്ര​വി​ശ്യ​യി​ലെ സി​ങ്കി​ൽ ന​ഗ​ര​ത്തി​ന് 48 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്ക് 37 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ ണ്ടാ​യ​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ജീ​വ ഭൂ​ക​മ്പ മേ​ഖ​ല​യി​ലാ​ണ് ഇ​ന്തൊ​നേ​ഷ്യ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​ന്തൊ​നേ​ഷ്യ​യി​ലെ പ്ര​ധാ​ന ദ്വീ​പാ​യ ജാ​വ​യി​ൽ ന​വം​ബ​ർ 21ന് ​ഉ​ണ്ടാ​യ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ 602 പേ​ർ മ​രി​ച്ചി​രു​ന്നു. ഭൂ​ക​മ്പ​ത്തി​ൽ സി​യാ​ൻ​ജു​ർ ജി​ല്ല​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത നാ​ശ​മു​ണ്ടാ​യി​രു​ന്നു.

2004ൽ ​സു​മാ​ത്ര​യി​ൽ 9.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ സൂ​നാ​മി​യി​ൽ 14 രാ​ജ്യ​ങ്ങ​ളി​ലാ​യി 2.26 ല​ക്ഷം പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ പ​കു​തി​യും ഇ​ന്തൊ​നീ​ഷ്യ​ക്കാ​രാ​യി​രു​ന്നു.

Related posts

‘കരുവന്നൂർ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണം’; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്

Aswathi Kottiyoor

ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടിവച്ചു

Aswathi Kottiyoor

ലെയ്‌സ്‌ നൽകാത്തതിന്‌ മർദിച്ച സംഭവം; കൊല്ലത്ത്‌ ഒരാൾ അറസ്‌റ്റിൽ.*

Aswathi Kottiyoor
WordPress Image Lightbox