27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വിമുക്തഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും വേമ്പനാട്ടുകായലിൽ മരിച്ച നിലയില്‍
Kerala

വിമുക്തഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും വേമ്പനാട്ടുകായലിൽ മരിച്ച നിലയില്‍


ആലപ്പുഴ> കലവൂരില്‍ വിമുക്തഭടനെയും ഭാര്യാസഹോദരന്റെ ഒന്നര വയസ്സുള്ള കുഞ്ഞിനെയും വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ. ആര്യാട് പഞ്ചായത്ത്‌ ഏഴാം വാർഡ് ശിവകൃപയിൽ ഗോപകുമാർ (51), ആര്യാട് പോത്തശേരി അനിൽകുമാറിന്റെയും അശ്വതി യുടെയും മകൾ മഹാലക്ഷ്‌മി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഞായർ രാത്രി 10. 45 ഓടെയാണ് സംഭവം. വൈകിട്ട് 6.30 ഓടെ ഗോപകുമാർ കുഞ്ഞിനേയും എടുത്ത് പുറത്തേക്ക് പോയതാണ്. രാത്രി വൈകിയും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളത്ത് സെക്കൂരിറ്റി ജോലിക്കാരനായ ഗോപകുമാർ ജോലി കഴിഞ്ഞു വന്നാൽ കുഞ്ഞിനേയും കൂട്ടി പുറത്ത് പോകുന്ന പതിവുണ്ടായിരുന്നു. അനിൽകുമാർ- അശ്വതി ദമ്പതികൾക്ക് ആറു വർഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് മഹാലക്ഷ്മി. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഭിരാമി, ആദർശ്.

Related posts

പ്ലസ്‌ ടു കോഴക്കേസ്‌: കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

Aswathi Kottiyoor

കെട്ടിട നിർമാണ ക്ഷേമ ബോർഡ് പെൻഷൻ കുടിശ്ശിക ക്രിസ്മസിന് മുൻപ് വിതരണം ചെയ്യും

Aswathi Kottiyoor

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം? ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം…

Aswathi Kottiyoor
WordPress Image Lightbox