23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അനധികൃത കൊടിതോരണം: ക്രിമിനൽ കേസ്‌ എടുക്കണം– ഹൈക്കോടതി
Kerala

അനധികൃത കൊടിതോരണം: ക്രിമിനൽ കേസ്‌ എടുക്കണം– ഹൈക്കോടതി

പാതയോരങ്ങളിൽ അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ്‌ എടുക്കണമെന്ന്‌ ഹൈക്കോടതി. ഇതുവരെ എടുത്ത കേസുകളുടെ വിശദാംശം അറിയിക്കാനും നിർദേശിച്ചു. പാതയോരങ്ങളിൽ അനധികൃതമായി കൊടിതോരണങ്ങൾ തൂക്കുന്നതിനെതിരായ ഹർജികൾ പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ഉത്തരവ്‌.

കോടതി ഉത്തരവ്‌ നടപ്പാക്കാത്ത തദ്ദേശഭരണ സെക്രട്ടറിമാർക്കും എസ്‌എച്ച്‌ഒമാർക്കുമെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കും. ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദേശം നടപ്പാക്കാത്ത ജീവനക്കാർക്കെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കാനും ഉത്തരവിട്ടു. തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലെ അനധികൃത ബോർഡുകൾ നീക്കിയതായി തദ്ദേശ സെക്രട്ടറിമാർ ഹൈക്കോടതിയെ അറിയിച്ചു.

Related posts

സർക്കാർ ബോർഡ് ദുരുപയോഗം: മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യും.*

Aswathi Kottiyoor

സിൽവർ ലൈൻ 2025ൽ പൂർത്തിയാകും; സ്ഥലമേറ്റെടുപ്പിന് ഗ്രാമങ്ങളിൽ നാലിരട്ടിയും പട്ടണത്തിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം

Aswathi Kottiyoor

ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ദില്ലി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഇ​ന്ന് കൊ​ച്ചി​യിൽ

Aswathi Kottiyoor
WordPress Image Lightbox