24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ബ​ഫ​ര്‍ സോ​ണ്‍ അ​ല്ല, വേ​ണ്ട​തു സേ​ഫ് സോ​ണ്‍: സീ​റോ മ​ല​ബാ​ര്‍ സി​ന​ഡ്
Kerala

ബ​ഫ​ര്‍ സോ​ണ്‍ അ​ല്ല, വേ​ണ്ട​തു സേ​ഫ് സോ​ണ്‍: സീ​റോ മ​ല​ബാ​ര്‍ സി​ന​ഡ്

ബ​​​ഫ​​​ര്‍ സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തി​​​ല്‍ സു​​​പ്രീംകോ​​​ട​​​തി​​​യു​​​ടെ ബു​​ധ​​നാ​​ഴ്ച​​ത്തെ ​പ​​​രാ​​​മ​​​ര്‍ശം ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ആ​​​ശാ​​​വ​​​ഹ​​​മാ​​​ണെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സി​​​ന​​​ഡ്.

മു​​​ഴു​​​വ​​​ന്‍ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യും കൃ​​​ഷി​​​ഭൂ​​​മി​​​യെ​​​യും തോ​​​ട്ട​​​ങ്ങ​​​ളെ​​​യും ബ​​​ഫ​​​ര്‍ സോ​​​ണ്‍ പ​​​രി​​​ധി​​​യി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള സ​​​ത്വ​​​ര​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ 23 വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍ക്കു​​​ചു​​​റ്റും ജീ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ള്‍ അ​​​പ്ര​​​ഖ്യാ​​​പി​​​ത കു​​​ടി​​​യി​​​റ​​​ക്കി​​​ന്‍റെ വ​​​ക്കി​​​ലാ​​​ണെ​​​ന്ന് സി​​​ന​​​ഡ് നി​​​രീ​​​ക്ഷി​​​ച്ചു.

മ​​​ല​​​ബാ​​​ര്‍ പ്ര​​​ദേ​​​ശ​​​ത്തെ വ​​​യ​​​നാ​​​ട്, മ​​​ല​​​ബാ​​​ര്‍, ആ​​​റ​​​ളം എ​​​ന്നീ വ​​​ന്യ​​​ജീ​​​വിസ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ സ​​​മീ​​​പം ജീ​​​വി​​​ക്കു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ജ​​​ന​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ള്‍ സ​​​ര്‍ക്കാ​​​ര്‍ വി​​​ശ​​​ദ​​​മാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ ബ​​​ഫ​​​ര്‍ സോ​​​ണ്‍ അ​​​ന്തി​​​മ​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ക്ക​​​പ്പെ​​​ട്ടാ​​​ല്‍ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​കും.

സൈ​​​ല​​​ന്‍റ് വാ​​​ലി, ചൂ​​​ല​​​ന്നൂ​​​ര്‍, പീ​​​ച്ചി, വാ​​​ഴാ​​​നി, ചി​​​മ്മി​​​നി, പ​​​റ​​​മ്പി​​​ക്കു​​​ളം സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ ബ​​​ഫ​​​ര്‍ സോ​​​ണി​​​ല്‍ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ 24 വി​​​ല്ലേ​​​ജു​​​ക​​​ള്‍ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. എ​​​ല്ലാ സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും ബ​​​ഫ​​​ര്‍ സോ​​​ണ്‍ ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഉ​​​ള്ള​​​തും കൃ​​​ഷി​​​ഭൂ​​​മി​​​യും ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളും ഉ​​​ള്‍ക്കൊ​​​ള്ളു​​​ന്ന​​​തു​​​മാ​​​ണ്.

വ​​​ന​​​പ്ര​​​ദേ​​​ശ​​​മ​​​ല്ലാ​​​ത്ത ചൂ​​​ല​​​ന്നൂ​​​രി​​​ല്‍ ബ​​​ഫ​​​ര്‍ സോ​​​ണ്‍ പൂ​​​ർ​​​ണ​​​മാ​​​യും ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്. നി​​​ല​​​വി​​​ലു​​​ള്ള സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍ക്കു പു​​​റ​​​മേ അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ല്‍ പു​​​തു​​​താ​​​യി വ​​​നം​​​വ​​​കു​​​പ്പ് ശി​​​പാ​​​ര്‍ശ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഭ​​​വാ​​​നി വ​​​ന്യ​​​ജീ​​​വിസ​​​ങ്കേ​​​തം അ​​​ട്ട​​​പ്പാ​​​ടി​​​യെ കൂ​​​ടു​​​ത​​​ല്‍ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള ഈ ​​​പു​​​തി​​​യ നീ​​​ക്കം ക​​​ര്‍ഷ​​​ക​​​രോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി മാ​​​ത്ര​​​മേ മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​കൂ എ​​​ന്ന് സി​​​ന​​​ഡ് വി​​​ല​​​യി​​​രു​​​ത്തി.

ത​​​ട്ടേ​​​ക്കാ​​​ട് പ​​​ക്ഷി​​​സ​​​ങ്കേ​​​തം ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്നു എ​​​ന്നു​​​ള്ള​​​ത് ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണ്. പ​​​ക്ഷി​​​സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ നി​​​ല​​​വി​​​ലെ അ​​​തി​​​ര്‍ത്തി​​​ക്കു​​​ള്ളി​​​ല്‍ ഒ​​ന്പ​​തു ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ലാ​​​യി കു​​​ട്ട​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ 14,16,17 വാ​​​ര്‍ഡു​​​ക​​​ളും ആ ​​​വാ​​​ര്‍ഡു​​​ക​​​ളി​​​ലെ 12,000 ആ​​​ളു​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടു​​​ന്നു. ഈ ​​​ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല പ​​​ക്ഷി​​​സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ സ​​​മ​​​യ​​​ത്ത് തെ​​​റ്റാ​​​യി ഉ​​​ള്‍പ്പെ​​​ട്ടു​​​പോ​​​യ​​​താ​​​ണ്.

ഇ​​​ക്കാ​​​ര്യം കേ​​​ര​​​ള വൈ​​​ല്‍ഡ് ലൈ​​​ഫ് അ​​​ഡ്വൈ​​​സ​​​റി ക​​​മ്മി​​​റ്റി​​​ക്കു സ​​​മ​​​ര്‍പ്പി​​​ച്ചി​​​ട്ടു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​പ്ര​​​ദേ​​​ശ​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​യി നേ​​​ര്യ​​​മം​​​ഗ​​​ലം വ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ 10.17 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഇ​​​തി​​​നോ​​​ട് കൂ​​​ട്ടി​​​ച്ചേ​​​ര്‍ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. എ​​​ന്നാ​​​ല്‍, ഇ​​​വ​​​യൊ​​​ന്നും ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ആ​​​ത്മാ​​​ര്‍ഥ​​​മാ​​​യ ശ്ര​​​മം സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ല എ​​​ന്ന​​​ത് ദുഃ​​​ഖ​​​ക​​​ര​​​മാ​​​ണ്.

ത​​​ട്ടേ​​​ക്കാ​​​ട് പ​​​ക്ഷി​​സ​​​ങ്കേ​​​ത​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മവി​​​ജ്ഞാ​​​പ​​​നം ഇ​​​തു​​​വ​​​രെ ഇ​​​റ​​​ങ്ങി​​​യി​​​ട്ടി​​​ല്ല. ക​​​ര​​​ടു വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ക്കേ​​​ണ്ട യാ​​​തൊ​​​രു​​​വി​​​ധ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും ക​​​ഴി​​​ഞ്ഞ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി​​​ട്ടും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. ഇ​​​ത് ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് അ​​​തീ​​​വ ​​​ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക-സാം​​​സ്‌​​​കാ​​​രി​​​ക-രാഷ്‌ട്രീയ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ള്‍ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു എ​​​ന്ന് സി​​​ന​​​ഡ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വു​​​ക​​​ള്‍കൊ​​​ണ്ട് പ​​​മ്പാ​​​വാ​​​ലി, ഏ​​​യ്ഞ്ച​​​ല്‍വാ​​​ലി പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ (എ​​​രു​​​മേ​​​ലി പ​​​ഞ്ചാ​​​യ​​​ത്ത് 11, 12 വാ​​​ര്‍ഡു​​​ക​​​ള്‍), പെ​​​രു​​​വ​​​ന്താ​​​നം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ എ​​​ട്ടാം വാ​​​ര്‍ഡി​​​ല്‍ പെ​​​ട്ട (മൂ​​​ഴി​​​ക്ക​​​ല്‍, കു​​​റ്റി​​​ക്ക​​​യം, ത​​​ടി​​​ത്തോ​​​ട്) പ്ര​​​ദേ​​​ശം; കോ​​​രു​​​ത്തോ​​​ട്, പീ​​​രു​​​മേ​​​ട്, വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ര്‍, കു​​​മ​​​ളി, ഏ​​​ല​​​പ്പാ​​​റ, ഉ​​​പ്പു​​​ത​​​റ, കാ​​​ഞ്ചി​​​യാ​​​ര്‍, സീ​​​ത​​​ത്തോ​​​ട്, ചി​​​റ്റാ​​​ര്‍ മു​​​ത​​​ലാ​​​യ 11 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ വ​​​നാ​​​തി​​​ര്‍ത്തി​​​ക്കു​​​ള്ളി​​​ല്‍ പെ​​​ട്ടു​​​പോ​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ജ​​​ന​​​ങ്ങ​​​ളെ​​​യും വ​​​ന​​​ത്തിന്‍റെ അ​​​തി​​​ര്‍ത്തി പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ച്ച് രാ​​​ജ്യ​​​ത്തെ മ​​​റ്റു പൗ​​​ര​​​ന്മാ​​​രെ​​​പ്പോ​​​ലെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തോ​​​ടെ ജീ​​​വി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ര്‍ക്കാ​​​രി​​​നോ​​​ട് സി​​​ന​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

72 ശ​​​ത​​​മാ​​​നം വ​​​ന​​​മേ​​​ലാ​​​പ്പു​​​ള്ള​​​തും നാല് ദേ​​​ശീ​​​യോ​​​ദ്യാ​​​ന​​​ങ്ങ​​​ളും നാ​​​ലു സം​​​ര​​​ക്ഷി​​​ത വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളു​​​മു​​​ള്ള ജി​​​ല്ല​​​യാ​​​ണ് ഇ​​​ടു​​​ക്കി. ഈ ​​​ജി​​​ല്ല​​​യി​​​ലെ മ​​​റ​​​യൂ​​​ര്‍, കാ​​​ന്ത​​​ല്ലൂ​​​ര്‍, വ​​​ട്ട​​​വ​​​ട, മൂ​​​ന്നാ​​​ര്‍, മാ​​​ങ്കു​​​ളം, ശാ​​​ന്ത​​​ന്‍പാ​​​റ, ചി​​​ന്ന​​​ക്ക​​​നാ​​​ല്‍, വാ​​​ഴ​​​ത്തോ​​​പ്പ്, ക​​​ഞ്ഞി​​​ക്കു​​​ഴി, മ​​​രി​​​യാ​​​പു​​​രം, കാ​​​മാ​​​ക്ഷി, കാ​​​ഞ്ചി​​​യാ​​​ര്‍, അ​​​റ​​​ക്കു​​​ളം, ഉ​​​പ്പു​​​ത​​​റ, അ​​​യ്യ​​​പ്പ​​​ന്‍കോ​​​വി​​​ല്‍, കു​​​മ​​​ളി പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളെ ബ​​​ഫ​​​ര്‍ സോ​​​ണ്‍ വി​​​ഷ​​​യം പൂ​​​ര്‍ണ​​​മാ​​​യോ ഭാ​​​ഗി​​​ക​​​മാ​​​യോ ബാ​​​ധി​​​ക്കു​​​ന്നു.

കൊല്ലം ജി​​​ല്ല​​​യി​​​ലെ ആ​​​ര്യ​​​ങ്കാ​​​വ്, തിരുവ നന്തപുരം ജില്ലയിലെ അ​​​മ്പൂ​​​രി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം വീ​​​ടു​​​ക​​​ളും റോ​​​ഡു​​​ക​​​ളും പൊ​​​തു​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ബ​​​ഫ​​​ര്‍ സോ​​​ണി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം പൊ​​​തു​​​ജ​​​ന​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും സ​​​ര്‍ക്കാ​​​രി​​​ന്‍റെ മാ​​​റി​​​മ​​​റി​​​യു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള്‍ മൂ​​​ലം ഇ​​​പ്പോ​​​ഴും ജ​​​ന​​​ങ്ങ​​​ള്‍ അ​​​സ്വ​​​സ്ഥ​​​രാ​​​ണ്.

അതിരുകൾ തെറ്റായി നിർണ‍യിക്കപ്പെട്ടതു തിരുത്തണം

കൃ​​​ഷി​​​സ്ഥ​​​ല​​​ങ്ങ​​​ളും ജ​​​ന​​​വാ​​​സകേ​​​ന്ദ്ര​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി വ​​​നാ​​​തി​​​ര്‍ത്തി​​​ക്കു​​​ള്ളി​​​ല്‍ ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​​ല​​​നി​​​ര്‍ത്ത​​​ണ​​​മെ​​​ന്ന് സി​​​ന​​​ഡ് സ​​​ര്‍ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. പു​​​തു​​​താ​​​യി നി​​​ര്‍ദേശി​​​ച്ചി​​​രി​​​ക്കു​​​ന്ന ഭ​​​വാ​​​നി വ​​​ന്യ​​​ജീ​​​വി​​​സ​​​ങ്കേ​​​ത ശി​​പാ​​​ര്‍ശ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്‍വ​​​ലി​​​ക്ക​​​ണം.

സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രും കേ​​​ന്ദ്രസ​​​ര്‍ക്കാ​​​രും ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ടു​​​ക​​​യും സു​​​പ്രീം​​​കോ​​​ട​​​തി ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും ക​​​ര്‍ഷ​​​ക​​​ര്‍ക്ക​​​നു​​​കൂ​​​ല​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് സി​​​ന​​​ഡ് നി​​​ര്‍ദേ​​​ശി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും കോ​​​ര്‍ സോ​​​ണി​​​ന്‍റെ അ​​​തി​​​ര്‍ത്തി ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി പ​​​ങ്കി​​​ടു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ തെ​​​റ്റാ​​​യി നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ര്‍ത്തിനി​​​ര്‍ണ​​​യ​​​ത്തി​​​ലെ ഈ ​​​തെ​​​റ്റ് തി​​​രു​​​ത്താ​​​ന്‍ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണം.

ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും കൃ​​​ഷി​​​ഭൂ​​​മി​​​ക​​​ളും വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ ബ​​​ഫ​​​ര്‍ സോ​​​ണ്‍ ആ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ക​​​യി​​​ല്ല എ​​​ന്നും രേ​​​ഖ​​​ക​​​ളു​​​ടെ പി​​​ന്‍ബ​​​ല​​​ത്തോ​​​ടെ കോ​​​ട​​​തി മു​​​ന്‍പാ​​​കെ സ​​​മ​​​ർ​​​ഥി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നു ക​​​ഴി​​​യ​​​ണം.

അ​​​ടി​​​യ​​​ന്തര​​​മാ​​​യി നി​​​ല​​​വി​​​ലു​​​ള്ള വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ര്‍ത്തി പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ച്ച റി​​​പ്പോ​​​ര്‍ട്ട് കേ​​​ന്ദ്ര വ​​​ന്യ​​​ജീ​​​വി ബോ​​​ര്‍ഡി​​​ന്‍റെ ശി​​​പാ​​​ര്‍ശ​​​യോ​​​ടും സെ​​​ന്‍ട്ര​​​ല്‍ എം​​​പ​​​വേര്‍ഡ് ക​​​മ്മി​​​റ്റി (സി​​​ഇ​​​സി) യു​​​ടെ​​​യും കേ​​​ന്ദ്ര-വ​​​നം​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണം.

ക​​​ര്‍ഷ​​​ക​​​രെ മ​​​റ​​​ന്നു​​​ള്ള പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം ഒ​​​രി​​​ക്ക​​​ലും പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ല. അ​​​തി​​​നാ​​​ല്‍, ക​​​ര്‍ഷ​​​ക​​​രെക്കൂ​​​ടി വി​​​ശ്വാ​​​സ​​​ത്തി​​​ല്‍ എ​​​ടു​​​ത്ത് ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ പ​​​രി​​​സ്ഥി​​​തി സം​​​സ്‌​​​കാ​​​രം രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ന​​​മു​​​ക്കു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും സി​​​ന​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts

നാഷണൽ യൂണിറ്റി ഡേ സ്പെഷ്യൻ ഗ്രാമസഭ കേളകം ഗ്രാമപഞ്ചായത്തിൽ നടന്നു.

Aswathi Kottiyoor

370 ഗ്രാമ പഞ്ചായത്ത്, 30 നഗരസഭാ പ്രദേശങ്ങൾ പൊതുസ്ഥല മാലിന്യ രഹിതമാകുന്നു

Aswathi Kottiyoor

18+ എല്ലാവർക്കും ആദ്യ ഡോസ്‌ വാക്സിനേഷൻ നാലാഴ്ചയിൽ പൂർത്തിയാകും .

Aswathi Kottiyoor
WordPress Image Lightbox