24 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • ഹരിതകർമസേനയെ വ്യാപാരികൾ ആദരിക്കുന്നു
Peravoor

ഹരിതകർമസേനയെ വ്യാപാരികൾ ആദരിക്കുന്നു

പേരാവൂർ: മാലിന്യ ശേഖരണ സേവന പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളായ പേരാവൂർ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ സേനാംഗങ്ങളെയും യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ആദരിക്കും. 26 ഹരിതകർമസേനാംഗങ്ങൾക്കൊപ്പം റിസോഴ്‌സ് പേഴ്‌സൺ നിഷാദ് മണത്തണയെയും ആദരിക്കും.

സംസ്ഥാനത്ത് ആദ്യമായാണ് പഞ്ചായത്തിലെ ഹരിതകർമ സേനയെ വ്യാപാരികൾ ആദരിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.പേരാവൂർ വ്യാപാരോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് 4.30ന് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന ആദരവ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പും നടക്കും.

ഹരിതകർമസേനയും യൂസർഫീയും എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ പ്രഭാഷണം നടത്തും.പത്രസമ്മേളനത്തിൽ യു.എം.സി ഭാരവാഹികളായ കെ.എം.ബഷീർ,ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ,നാസർ ബറാക്ക,അഫ്ത്താബ് ആർ.പി.എച്ച് എന്നിവർ സംസാരിച്ചു.

Related posts

നിരോധിത ലഹരി ഉൽപന്നങ്ങൾക്കെതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു

Aswathi Kottiyoor

ആദിവാസി യുവതി പുഴയിൽ വീണ് മരിച്ചു

Aswathi Kottiyoor

ബാർബേഴ്സ് അസോസിയേഷൻ (കെ.എസ്.ബി.എ) ഇരിട്ടി താലൂക്ക് സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox