27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മയ്യിൽ പാവന്നൂർ മൊട്ടയിൽ വീട്ടമ്മ കിണറിൽ ചാടി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
Kerala Uncategorized

മയ്യിൽ പാവന്നൂർ മൊട്ടയിൽ വീട്ടമ്മ കിണറിൽ ചാടി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

മയ്യിൽ. വീട്ടമ്മ വീട്ടുകിണറിൽ ചാടി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മര വ്യാപാരിപാവന്നൂർ മൊട്ടയിലെ പട്ടാരവളപ്പിൽ മുഹമ്മദിനെ (43)യാണ് മയ്യിൽ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ 6.45 ഓടെയാണ്
മയ്യിൽ പാവന്നൂർമൊട്ട ഐ.ടി.എം.കോളേജിന് സമീപം താമസിക്കുന്ന പി പി.ഹസീന (38) വീട്ടുകിണറിൽ ചാടി ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് യുവതി ജീവനൊടുക്കാൻ കാരണം ബന്ധുവിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് ഗാർഹീക പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Related posts

പഞ്ചായത്തുകളിൽ സേവനകേന്ദ്രങ്ങൾ

Aswathi Kottiyoor

മുസ്‌ലിം യൂത്ത് ലീഗ് സപ്ലൈകോ ഷോപ്പിന് മുന്നിൽ പ്രതിഷേധം നടത്തി

Aswathi Kottiyoor

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് വൻ പ്രതിസന്ധി, തൊഴിൽ സമ്മര്‍ദ്ദമെന്ന് കെജിഎംഒഎ

Aswathi Kottiyoor
WordPress Image Lightbox