• Home
  • Kerala
  • ആശ്രിത നിയമനം ; കേന്ദ്രീകൃതരീതി വേണമെന്ന്‌ സംഘടനകൾ
Kerala

ആശ്രിത നിയമനം ; കേന്ദ്രീകൃതരീതി വേണമെന്ന്‌ സംഘടനകൾ

ആശ്രിത നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ കേന്ദ്രീകൃത സംവിധാനംവേണമെന്ന്‌ സർവീസ്‌ സംഘടനകൾ. ചീഫ്‌ സെക്രട്ടറി വി പി ജോയ്‌ വിളിച്ച യോഗത്തിലാണ്‌ നിർദേശം. വകുപ്പിൽ 20 ഒഴിവ്‌ വരുമ്പോൾ ഒരാൾക്ക്‌ എന്നതിന്‌ പകരം ഇരുപതാമത്തെ ഒഴിവ്‌ ആശ്രിത നിയമനമായി പരിഗണിക്കണം. നാലാംശനി അവധിയാക്കുന്നത്‌ പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്ന സേവനത്തിൽ കുറവുണ്ടാക്കുമെന്നും സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ജീവനക്കാർ മരിച്ചാൽ ആശ്രിത നിയമത്തിന്‌ ഒരു വർഷത്തിനകം അപേക്ഷിക്കണമെന്നും അല്ലാത്തവർക്ക്‌ 10ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സെക്രട്ടറിതല യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. സെക്രട്ടറിതല നിർദേശത്തോട്‌ ജീവനക്കാർ പൂർണമായി വിയോജിച്ചു. ആകസ്‌മികമായുണ്ടാകുന്ന മരണം കുടുംബാംഗങ്ങളെ ബാധിക്കും. അപേക്ഷ നൽകുന്നതിലടക്കം താമസത്തിന്‌ കാരണമാകും. സർട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാകുമ്പോഴേക്കും നിശ്ചിത സമയം കഴിഞ്ഞേക്കാം. ഇത്‌ അർഹരുടെ അവസരം ഇല്ലാതാക്കും. ആശ്രിത നിയമനത്തിലെ കാലതാമസം പരിഹരിക്കണം. ആശ്രിത നിയമനത്തിന്‌ കേന്ദ്രീകൃത പൂളുണ്ടാക്കണമെന്നും നിർദേശമുയർന്നു. ജോലി ചെയ്‌ത അതേ വകുപ്പിൽ ആശ്രിത നിയമനമെന്നത്‌ മാറ്റി അപേക്ഷകരെ ഒറ്റ പൂളായി പരിഗണിക്കണം.

പഞ്ചായത്ത്‌, വില്ലേജ്‌ ഓഫീസ്‌ തുടങ്ങി പൊതുജനങ്ങൾ നിരന്തരം ആശ്രയിക്കുന്ന സ്ഥാപനങ്ങളിൽ നാലാംശനി അവധി ഗുണമാകില്ല. ലീവ്‌ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും മറ്റ്‌ അവധികൾ ഇല്ലാതാക്കരുതെന്നും കൂടുതൽ സമയം ജോലി വേണ്ടതില്ലെന്നും എൻജിഒ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ അഭിപ്രായപ്പെട്ടു.സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എൻ അശോക്‌കുമാർ, സെക്രട്ടറിമാരായ നഞ്ചല്ലൂർ ശാന്തകുമാർ, എസ്‌ ദീപു, പുത്തനമ്പലം ശ്രീകുമാർ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ, ട്രഷറർ നിമൽരാജ്‌, കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം എ നാസർ, കെഎംസിഎസ്‌യു ജനറൽ സെക്രട്ടറി പി സുരേഷ്‌ തുടങ്ങിയവർ സംസാരിച്ചു.

Related posts

പോ​ക്സോ കേ​സു​ക​ളി​ൽ ര​ണ്ടു മാ​സ​ത്തി​ന​കം കു​റ്റ​പ​ത്രം ന​ൽ​ക​ണ​മെ​ന്നു ഡി​ജി​പി

Aswathi Kottiyoor

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസ് 6 വർഷംകൊണ്ട് മൂന്നിരട്ടിയായി; പ്രതികൾ കൂടുതലും അടുപ്പക്കാർ.

Aswathi Kottiyoor

അ​മ്മ​യോ​ടി​ച്ച കാ​ർ ഇ​ടി​ച്ച് മൂ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox