27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • *അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ.* ഒറ്റപ്പാലം: സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ എറണാകുളം കാക്കനാട് ഐ.എം.ജി. ജങ്ഷൻ ഡിവൈൻ വില്ലേജിൽ ഫസ്റ്റ് അവന്യൂ ബൻസാരിയിൽ രമേഷ് വിശ്വനാഥനെയാണ്‌ (56) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന്‌ കാണിച്ച് ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണിനായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2018-2019 കാലത്ത് രമേഷ്, പൊതുമേഖലാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ മാനേജരായിരിക്കെയാണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും തിരിച്ചടവുകൾ ഉറപ്പുവരുത്താതെയും വായ്പകൾ നൽകി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. 21.27 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നും ആരോപിക്കപ്പെട്ടു. ഈ കേസിൽ രമേഷ് ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഉത്തരവുപ്രകാരം തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനുമുമ്പിൽ ഹാജരാകവേയാണ് സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനാണെന്നു പരിചയപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒറ്റപ്പാലം സ്വദേശി സുരേഷിന്റെ പരാതി. മുൻപരിചയം ഉപയോഗപ്പെടുത്തി 12 ശതമാനം പലിശ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പണം തട്ടലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിന്നീട് പണമോ പലിശയോ നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ രമേഷിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.
Kerala Uncategorized

*അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ.* ഒറ്റപ്പാലം: സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ എറണാകുളം കാക്കനാട് ഐ.എം.ജി. ജങ്ഷൻ ഡിവൈൻ വില്ലേജിൽ ഫസ്റ്റ് അവന്യൂ ബൻസാരിയിൽ രമേഷ് വിശ്വനാഥനെയാണ്‌ (56) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന്‌ കാണിച്ച് ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണിനായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2018-2019 കാലത്ത് രമേഷ്, പൊതുമേഖലാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ മാനേജരായിരിക്കെയാണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും തിരിച്ചടവുകൾ ഉറപ്പുവരുത്താതെയും വായ്പകൾ നൽകി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. 21.27 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നും ആരോപിക്കപ്പെട്ടു. ഈ കേസിൽ രമേഷ് ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഉത്തരവുപ്രകാരം തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനുമുമ്പിൽ ഹാജരാകവേയാണ് സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനാണെന്നു പരിചയപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒറ്റപ്പാലം സ്വദേശി സുരേഷിന്റെ പരാതി. മുൻപരിചയം ഉപയോഗപ്പെടുത്തി 12 ശതമാനം പലിശ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പണം തട്ടലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിന്നീട് പണമോ പലിശയോ നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ രമേഷിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി നൽകുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്. സർക്കാർ ഇന്ന് സർവീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ചീഫഅ സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായാണ് യോഗം.
നാലാം ശനി അവധിയാക്കാൻ തന്നെയാണ് സർക്കാർ ആലോചന. ഇതിനായി രാവിലത്തേയും വൈകീട്ടത്തേയും സമയക്രമത്തിൽ മാറ്റം വരും. സർവീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.

ഇന്നത്തെ യോഗത്തിൽ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും. ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ചർച്ച. ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ ഒരു വർഷത്തിനകം ഉണ്ടാകുന്ന ഒഴിവുകളിൽ ആശ്രിത നിയമനം നടത്താം. അല്ലാത്തപക്ഷം പത്ത് ലക്ഷം രൂപയുടെ ധനസഹായം നൽകാനും തീരുമാനമായേക്കും.

Related posts

ആ​ദ്യ ഡോ​സ് ല​ഭി​ച്ച​ത് 41.72 % പേ​ർ​ക്കു മാ​ത്രം

Aswathi Kottiyoor

വിദ്യാർഥിനി തെറിച്ചുവീണ സംഭവം: എമർജെൻസി വാതിലിന്റെ 
സുരക്ഷാ ഗ്ലാസ് ഷീൽഡ് കാണാനില്ല; ജോയിന്റ് ആർടിഒ അന്വേഷണം

Aswathi Kottiyoor

ലൈംഗിക പീഡനക്കേസ്; മുൻ സർക്കാർ പ്ലീഡർ പിജി മനു കീഴടങ്ങണം, മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Aswathi Kottiyoor
WordPress Image Lightbox