23.3 C
Iritty, IN
July 26, 2024
  • Home
  • Kerala
  • വാട്‌സ്ആപ്പിലെ പുതിയ ഫീച്ചർ, എന്താണ് ‘കെപ്റ്റ് മെസേജ്’
Kerala

വാട്‌സ്ആപ്പിലെ പുതിയ ഫീച്ചർ, എന്താണ് ‘കെപ്റ്റ് മെസേജ്’

: പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് കൂടുതൽ ജനകീയമാവാൻ തുടങ്ങിയിട്ട് നാളേറെയായി. ആപ്പ് ലോകത്ത് തങ്ങളുടെ അപ്രമാധിത്യം തുടരുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്. ഇപ്പോഴിതാ ‘ഡിസപ്പിയറിങ് മെസ്സേജ്’ ഫീച്ചറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് നൽകാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. താൽക്കാലികമായി മാഞ്ഞ് പോവുന്ന മെസ്സേജുകൾ സേവ് ചെയ്ത് സൂക്ഷിക്കാനാവുന്നതാണിത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോം നിലവിൽ ‘കെപ്റ്റ് മെസേജസ്’ എന്ന സവിശേഷത പരീക്ഷിച്ചുവരികയാണ്.

2021 നവംബറിലാണ് വാട്‌സപ്പ് ‘ഡിസപ്പിയറിങ് മെസ്സേജ്’ ഫീച്ചർ അവതരിപ്പിച്ചത്. ചാറ്റ് ബോക്‌സിൽ ഇത് ഓണാക്കി വെച്ചാൽ ഒരു സമയപരിധിക്കുള്ളിൽ വരുന്ന മെസ്സേജുകൾ ഡിലീറ്റായി പോവുന്ന ഫീച്ചറായിരുന്നു ഇത്. പരിധിയിൽ കൂടുതൽ കുമിഞ്ഞ് കൂടുന്ന മെസ്സേജുകൾ ഒഴിവാകാനും സ്വകാര്യ സുരക്ഷയ്ക്കും ഈ ഫീച്ചർ വലിയ രീതിയിൽ സഹായിച്ചു. 24 മണിക്കൂർ മുതൽ 90 ദിവസം വരെ സമയപരിധി സെറ്റ് ചെയ്യാവുന്ന രീതിയിലാണ് വാട്‌സ്ആപ്പ് ഫീച്ചർ അവതരിപ്പിച്ചത്. ഇതിലാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നത്. മാഞ്ഞ് പോകുന്ന പ്രധാനപ്പെട്ട സന്ദേശങ്ങളും ചിത്രങ്ങളും തിരിച്ചെടുക്കാനാവുന്നത് വലിയ ടാസ്‌കാണ്. ഇതിന് പരിഹാരമായി ‘കെപ്റ്റ് മെസേജ്’ അവതരിപ്പിക്കുന്നത്. ഡിസപ്പിയറിങ് മെസേജ് ഓണാക്കിവെച്ചാലും സന്ദേശം സമയപരിധി കഴിഞ്ഞ് മാഞ്ഞ് പോയാലും താൽകാലികമായി സേവ് ആകുന്നത് കൊണ്ടു തന്നെ വീണ്ടും കാണാൻ കഴിയും.
അതേസമയം ചാറ്റ് ബാക്കപ്പുകളുടെ സഹായമില്ലാതൈ തന്നെ മറ്റൊരു ഫോണിലേക്ക് ചാറ്റുകൾ കൈമാറാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. വാട്ട്സ്ആപ്പ് ബീറ്റയുടെ 2.23.1.25 എന്ന വേർഷനിലാണ് പുതിയ ‘ചാറ്റ് ട്രാൻസ്ഫർ ടു ആൻഡ്രോയിഡ്’ ഓപ്ഷനെ കുറിച്ച് സൂചന നൽകുന്നത്. WABETAINFO പങ്കിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച്, ഈ ഓപ്ഷൻ ചാറ്റ് സെറ്റിങ്‌സിന് കീഴിലായിരിക്കും ഉണ്ടാവുക.

Related posts

സെൻറ് തോമസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു

Aswathi Kottiyoor

തൊഴിൽരഹിതരെ തേടി സർക്കാർ ഇന്നുമുതൽ വീടുകളിലേക്ക് ; സർവേക്ക് 7 ലക്ഷം പേർ

കുടുംബശ്രീ തൊഴിൽ സർവ്വേയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് കെ-ഡിസ്‌ക് ഹെൽപ് ലൈനിൽ ബന്ധപ്പെടാം: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox