26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കുടി വെള്ളം നൽകി വാട്ടർ അതോറിറ്റി ശ്വാസം മുട്ടിച്ചു പി ഡബ്ല്യൂഡി:പ്രദേശവാസികൾ ദുരിതത്തിൽ
Kelakam Kerala

കുടി വെള്ളം നൽകി വാട്ടർ അതോറിറ്റി ശ്വാസം മുട്ടിച്ചു പി ഡബ്ല്യൂഡി:പ്രദേശവാസികൾ ദുരിതത്തിൽ


കേളകം :പൊതുജനങ്ങൾക്കു നിസ്വാർത്ഥമായ സേവനം നൽകേണ്ട സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ മൂലം പൊടിയിലും മലിനീകരണത്തിലും പൊറുതി മുട്ടുകയാണ് വ്യാപാരികളും യാത്രക്കാരും .മലയോര മേഖലയിലെ നിരവധി യാത്രക്കാരും വിദ്യാർത്ഥികളും ദിവസേന ഉപയോഗിക്കുന്ന കേളകം -അടക്കത്തോട് റോഡ് കുടി വെള്ള പൈപ്പ് സ്ഥാപിക്കാനായി വാട്ടർ അതോറിറ്റി കുഴിയെടുത്ത് മൂടിയിട്ടു തുടർന്ന് പി ഡബ്ല്യൂഡി നിശ്ചിത സമയത്തിനുള്ളിൽ ടാറിങ് നടപടികൾ പൂർത്തീയാക്കിയില്ല.ഇതിനാൽ കുഴിയെടുത്ത റോഡിനു ഇരു വശത്തും കനത്ത വേനലിൽ പൊടി മണ്ണ് പാറി യാത്രക്കാർക്കും വ്യവസായികൾക്കും തീരാത്ത ദുരിതമാണിതെന്നു വ്യവസായികൾ അറിയിച്ചു.ഇത്തരം ചുവപ്പു നാടയിൽ കുരുങ്ങുന്ന തുടർ പ്രവർത്തനങ്ങൾ മൂലം പൊടി ശ്വസിച്ചു മാരകമായ ശ്വാസ കോശ രോഗങ്ങൾക്കും തൊലി പുറത്തുണ്ടാകുന്ന അസ്വസ്ഥകളുമുണ്ടെന്ന് സ്ഥിരമായി ഈ ഭാഗത്തു യാത്ര ചെയ്യുന്ന യാത്രക്കാർ പറഞ്ഞു ഇതിനെതിരെ ഉടനടി നടപടി വേണമെന്നും ഇവർ കൂട്ടിച്ചേർത്തു.കൂടാതെ ഇതിൽ 200 മീറ്റർ റോഡ് പുതുക്കി പണിഞ്ഞു ടാർ ചെയ്യുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെന്നും പ്രവർത്തികൾ ഉടനടി തുടങ്ങുമെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഓപ്പൺ ന്യൂസിനോട് പറഞ്ഞു .

Related posts

നിപാ പരിശോധനയില്‍ ആശ്വാസം: മരിച്ച കുട്ടിയുടെ മാതാപിതാക്കളടക്കം എട്ട് സാമ്പിളുകളും നെഗറ്റീവ്.

Aswathi Kottiyoor

ഇ​ഷ്ട വി​ഷ​യ​ങ്ങ​ളും വീ​ടി​ന​ടു​ത്ത് പ്ര​വേ​ശ​ന​വും ബു​ദ്ധി​മു​ട്ടെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌ന‌ങ്ങൾ; അടിയന്തര പരിഹാരത്തിന്‌ മന്ത്രിമാർ ഉന്നതതല യോഗം ചേരും

Aswathi Kottiyoor
WordPress Image Lightbox