• Home
  • Kerala
  • അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌ന‌ങ്ങൾ; അടിയന്തര പരിഹാരത്തിന്‌ മന്ത്രിമാർ ഉന്നതതല യോഗം ചേരും
Kerala

അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌ന‌ങ്ങൾ; അടിയന്തര പരിഹാരത്തിന്‌ മന്ത്രിമാർ ഉന്നതതല യോഗം ചേരും

അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്‌ന‌ങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ മന്ത്രിമാർ ഉന്നതതല യോഗം ചേരും. ബുധനാഴ്‌ച രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമാണിത്. പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണൻ മുൻകൈയെടുത്ത് വിളിക്കുന്ന യോഗത്തിൽതദ്ദേശ സ്വയം ഭരണ -എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കഴിഞ്ഞ 27 ന് മന്ത്രി കെ രാധാകൃഷ്‌ണൻ അട്ടപ്പാടി സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Related posts

ബാലവേല പൂർണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു; 750 പേരെ ചേർത്ത് പുതിയ ഓഡിറ്റ് വിഭാഗം.

Aswathi Kottiyoor
WordPress Image Lightbox