27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടം: ടിസിഎസ് 2% താഴ്ന്നു, ടാറ്റ മോട്ടോഴ്‌സ് 5% നേട്ടത്തില്‍.
Kerala

സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടം: ടിസിഎസ് 2% താഴ്ന്നു, ടാറ്റ മോട്ടോഴ്‌സ് 5% നേട്ടത്തില്‍.

മുംബൈ: കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനു ശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 211 പോയന്റ് താഴ്ന്ന് 60,535ലും നിഫ്റ്റി 51 പോയന്റ് നഷ്ടത്തില്‍ 18,049ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണികളില്‍ നിന്നുള്ള അനിശ്ചിതാവസ്ഥയാണ് വിപണിയിലെ ദുര്‍ബല സാഹചര്യത്തിന് പിന്നില്‍. ഫെഡറല്‍ റിസര്‍വ് മേധാവി ജെറോ പവലിന്റെ പ്രസംഗത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. നാളെ പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ നിരക്കുകളും നിര്‍ണായകമാകും.

ഫെഡിന്റെ നയത്തില്‍നിന്ന് വ്യത്യസ്തമായ നിലപാട് പവല്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെങ്കിലും പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യമുണ്ടായാല്‍ വിപണിയില്‍ മുന്നേറ്റമുണ്ടായേക്കാമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ വിലയിരുത്തുന്നു.

വിലക്കയറ്റ നിരക്കില്‍ വര്‍ധനവുണ്ടായാല്‍ മറിച്ചും സംഭവിക്കാം. അതുകൊണ്ടുതന്നെ സമീപകാല പ്രവണതകള്‍ വിലയിരുത്തിയശേഷം മാത്രം തീരുമാനമെടുക്കുകയാകും ഉചിതമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഐടി വ്യവസായത്തിലെ തുടര്‍ച്ചയായ വളര്‍ച്ചയാണ് ടിസിഎസിന്റെ പ്രവര്‍ത്തനഫലം സൂചിപ്പിക്കുന്നത്. ഈയാഴ്ച വരാനിരിക്കുന്ന ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് എന്നീ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും ഹ്രസ്വകാലയളവില്‍ നിര്‍ണായകമാകും.ടിസിഎസ്, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി ഒരുശതമാനത്തോളം നഷ്ടത്തിലാണ്. മെറ്റല്‍, ഓട്ടോ സൂചികകളാകട്ടെ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ നേട്ടമില്ലാതെയാണ് വ്യാപാരം നടക്കുന്നത്.

Related posts

‌ട്രെ​യി​ൻ യാ​ത്ര​യ്ക്ക് ഇ​നി പ​ഴ​യ നി​ര​ക്ക്; സ്പെ​ഷ​ലാ​ക്കി ഓ​ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്നു

Aswathi Kottiyoor

കേരളത്തിൽ ഹീറ്റ് വേവ് സാഹചര്യം കൂടി, പ്രളയം വർധിച്ചു’; ഇനിയെന്തു സംഭവിക്കും?.* 19 വർഷം 82 വെള്ളപ്പൊക്കം

Aswathi Kottiyoor

ഇപിഎഫ്‌ ജോയിന്റ്‌ ഓപ്‌ഷൻ : ആശയക്കുഴപ്പം തീരുന്നില്ല

Aswathi Kottiyoor
WordPress Image Lightbox