34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • കേന്ദ്രവും കേരളവും വെവ്വേറെ പങ്കിട്ടു: റേഷൻ കടകളിൽ ബില്ലോടു ബില്ല് !
Kerala

കേന്ദ്രവും കേരളവും വെവ്വേറെ പങ്കിട്ടു: റേഷൻ കടകളിൽ ബില്ലോടു ബില്ല് !

കേന്ദ്രവും സംസ്ഥാനവും നൽകുന്ന റേഷൻ സാധനങ്ങൾക്കു പ്രത്യേക ബില്ലുകൾ വേണമെന്നു കേന്ദ്രം നിബന്ധന വച്ചതോടെ സംസ്ഥാനത്തെ റേഷൻ കടകളിൽ ബില്ലുകളുടെ എണ്ണം മൂന്നിരട്ടി വരെ കൂടി. വെവ്വേറെ ബില്ലിനായി ഇലക്ട്രോണിക് പെയിന്റ് ഓഫ് സെയിൽ (ഇ പോസ്) മെഷീനിൽ ബയോമെട്രിക് വിവരശേഖരണത്തിനായി കാർഡ് ഉടമകൾ വിരൽ പതിപ്പിച്ചും റേഷൻ കടക്കാർ പ്രത്യേകം ബില്ല് പ്രിന്റ് ചെയ്തും റേഷൻ വിതരണം സമയമേറെ നീളുന്ന നടപടിയായി മാറി. ഇ പോസ് സംവിധാനത്തിലെ മെല്ലെപ്പോക്കു കാരണം റേഷൻ കടകൾ സംസ്ഥാനത്തു ജില്ലാ അടിസ്ഥാനത്തിൽ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുമ്പോഴാണു പുതിയ പരിഷ്കാരം.

300 മുൻഗണനാ കാർഡ് ഉടമകൾ ഉള്ള ഒരു കടയിൽ അവർക്കു മാത്രം ആയിരത്തോളം ബിൽ പ്രതിമാസം വെവ്വേറെ നൽകേണ്ട സ്ഥിതിയാണ്. കേന്ദ്രവും സംസ്ഥാനവും എന്ന രീതിയിൽ ബിൽ പങ്കുവച്ചതോടെ പ്രിന്റ് ചെയ്യാൻ സൗജന്യമായി ലഭിക്കുന്ന പേപ്പർ റോൾ റേഷൻകട ഉടമകൾക്കു തികയുന്നില്ല. 100 കാർഡ് ഉടമകൾക്ക് ഒരു പേപ്പർ റോൾ എന്ന തോതിലാണ് അനുവദിക്കുന്നത്.

മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഭക്ഷ്യഭദ്രത നിയമപ്രകാരം നൽകുന്ന സാധാരണ റേഷനായ അരിയും ഗോതമ്പും കേന്ദ്രം ഈ മാസം മുതൽ സൗജന്യമാക്കിയിരുന്നു. ഇതോടെ ഇതിന് പ്രത്യേകം ബിൽ നൽകണം. എന്നാൽ മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു കിലോ പഞ്ചസാര കിലോയ്ക്ക് 21 രൂപ നിരക്കിൽ നൽകുന്നത് സംസ്ഥാനമായതിനാൽ ഇതിനു വേറെ ബില്ലാണ്. ഗോതമ്പിന്റെ ഒരു വിഹിതം കേരളത്തിൽ ആട്ടയായി നൽകുന്നതിനാൽ ഇതിനു സംസ്ഥാനത്തിന്റെ കണക്കിൽപ്പെടുത്തി പ്രത്യേകം ബിൽ നൽകണം. മഞ്ഞ കാർഡിന് കിലോയ്ക്ക് 6 രൂപയ്ക്കും പിങ്ക് കാർഡിന് കിലോയ്ക്ക് 8 രൂപ നിരക്കിലും ആണ് ആട്ട വിതരണം ചെയ്യുന്നത്. മണ്ണെണ്ണ സബ്സിഡി ഇല്ലാതെ നൽകുന്നതിനാൽ അതു സംസ്ഥാനത്തിന്റെ കണക്കിൽപ്പെടുത്തി മറ്റൊരു ബില്ലാണ്. മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള കാർഡ് ഉടമകൾക്ക് സംസ്ഥാനമാണു റേഷൻ വിതരണം ചെയ്യുന്നത് എന്നതിനാൽ ഒറ്റ ബിൽ മതി എന്നതാണ് ആശ്വാസം.

Related posts

*വാണിജ്യ എൽ.പി.ജി. വിലകുറച്ചു, റേഷൻ മണ്ണെണ്ണ വില കൂട്ടി*

Aswathi Kottiyoor

സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞു ; ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്നു മന്ത്രി

Aswathi Kottiyoor

ജൈ​വ​ വൈ​വി​ധ്യ​ത്തി​ന്‍റെ പ​കി​ട്ടേ​കി 125 പ​ച്ച​ത്തു​രു​ത്തു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox