24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം: സ​ര്‍​ക്കാ​ര്‍ ഇ​ന്‍​സെ​ന്‍റീ​വ് കു​ടി​ശി​ക ന​ല്‍​കാ​നു​ള്ള​ത് 140 കോ​ടി
Kerala

ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം: സ​ര്‍​ക്കാ​ര്‍ ഇ​ന്‍​സെ​ന്‍റീ​വ് കു​ടി​ശി​ക ന​ല്‍​കാ​നു​ള്ള​ത് 140 കോ​ടി

സം​​​സ്ഥാ​​​ന​​​ത്ത് സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ന്‍​ഷ​​​ന്‍ വി​​​ത​​​ര​​​ണം ചെ​​​യ​​​ത വ​​​ക​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് ന​​​ല്‍​കാ​​​നു​​​ള്ള ഇ​​​ന്‍​സെ​​​ന്‍റീ​​​വ് കു​​​ടി​​​ശി​​​ക കോ​​​ടി​​​ക​​​ള്‍. ഒ​​​രു​ പെ​​​ന്‍​ഷ​​​ന്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ക​​​ള​​​ക്ഷ​​​ന്‍ ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം 50 രൂ​​​പ വീ​​​തം ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ല്‍ 2021 ന​​​വം​​​ബ​​​ര്‍ മു​​​ത​​​ല്‍ ഇ​​​തു​​​മു​​​ട​​​ങ്ങി. ഇ​​​തോ​​​ടെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍​ക്കു സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കാ​​​നു​​​ള്ള ഇ​​​ന്‍​സെ​​​ന്‍റീ​​​വ് കു​​​ടി​​​ശി​​​ക 140 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. എ​​​ന്നാ​​​ല്‍ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം മു​​​ന്‍​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ ഇ​​​ന്‍​സെ​​​ന്‍റീ​​​വ് വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തോ​​​ടെ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് 98 കോ​​​ടി രൂ​​​പ​​​യും. എ​​​ന്നാ​​​ല്‍ ഈ ​​​തു​​​ക​​​യും എ​​​ന്നു ല​​​ഭി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​ത​​​യി​​​ല്ല.

കു​​​ടി​​​ശി​​​ക വി​​​ഷ​​​യ​​​ത്തി​​​ല്‍ സി​​​ഐ​​​ടി​​​യു അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ള്‍ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടും സ​​​ര്‍​ക്കാ​​​രി​​​നു അ​​​ന​​​ങ്ങാ​​​പ്പാ​​​റ ന​​​യ​​​മാ​​​ണെ​​​ന്നു യൂ​​​ണി​​​യ​​​ന്‍ ഭാ​​​ര​​​വ​​​ഹി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പെ​​​ന്‍​ഷ​​​ന്‍ തു​​​ക വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​ച്ച് ന​​​ല്‍​കു​​​ന്ന​​​തി​​​ന് ഒ​​​രു പെ​​​ന്‍​ഷ​​​ന് 50 രൂ​​​പ വീ​​​ത​​​മാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. 40 രൂ​​​പ ഏ​​​ജ​​​ന്‍​സി​​​ക്കും 10 രൂ​​​പ ഏ​​​ജ​​​ന്‍റി​​​നും.

2021 ന​​​വം​​​ബ​​​റി​​​നു ശേ​​​ഷം സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ര്‍​ന്ന് ഈ ​​​തു​​​ക ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു സ​​​ഹ​​​ക​​​ര​​​ണ, ധ​​​ന മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​യി​​​ല്‍ നി​​​ല​​​വി​​​ലെ കു​​​ടി​​​ശി​​​ക മൂ​​​ന്നു ത​​​വ​​​ണ​​​ക​​​ളാ​​​യി ന​​​ല്‍​കാ​​​മെ​​​ന്നും പു​​​തി​​​യ പെ​​​ന്‍​ഷ​​​ന്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്‍​സെ​​​ന്‍റീ​​​വ് 50ല്‍നി​​​ന്ന് 30 ആ​​​യി കു​​​റ​​​വു ചെ​​​യ്യു​​​ന്ന​​​തി​​​നും ധാ​​​ര​​​ണ​​​യാ​​​യ​​​ത് (25 സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​നും 5 ഏ​​​ജ​​​ന്‍റി​​​നും). ഇ​​​തി​​​ന് മു​​​ന്‍​കാ​​​ല​​​പ്രാ​​​ബ​​​ല്യം ന​​​ല്‍​കി​​​യ​​​തോ​​​ടെ​​​യാ​​​ണ് കു​​​ടി​​​ശി​​​ക 98 കോ​​​ടി​​​യാ​​​യി കു​​​റ​​​ഞ്ഞ​​​ത്. ചി​​​ല സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ സ്വ​​​ന്തം ഫ​​​ണ്ടി​​​ല്‍നി​​​ന്നെ​​​ടു​​​ത്താ​​ണു ക​​​ഴി​​​ഞ്ഞ ഓ​​​ണ​​​ക്കാ​​​ല​​​ത്ത് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍​ക്ക് ഇ​​​ന്‍​സെ​​​ന്‍റീ​​​വ് ന​​​ല്‍​കി​​​യ​​​ത്. കു​​​ടി​​​ശി​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ വൈ​​​കു​​​ന്ന​​​തോ​​​ടെ ഇ​​​വ​​​രും വെ​​​ട്ടി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Related posts

പ്രവാസി ഭാരതീയ ദിവസ് : നോർക്ക ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.

Aswathi Kottiyoor

*ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

കുട്ടികൾ വിശന്നിരിക്കേണ്ടി വരില്ല; സ്കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാകും : മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox