24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • അനുമതിയില്ലെങ്കിൽ അടച്ചുപൂട്ടും
Kerala

അനുമതിയില്ലെങ്കിൽ അടച്ചുപൂട്ടും

ഭക്ഷണം ഉണ്ടാക്കുകയും വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ 12 ലക്ഷത്തോളം സ്ഥാപനങ്ങളിൽ പകുതിയിലേറെയും റജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്നവ. അനുമതി ഇല്ലാത്തവയ്ക്കു താമസിയാതെ പൂട്ടു വീഴും.

കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കു ലൈസൻസും വിറ്റുവരവു കുറഞ്ഞ സ്ഥാപനങ്ങൾക്കു റജിസ്ട്രേഷനുമാണ് അനുവദിക്കുന്നത്. ഗൗരവമുള്ള പരിശോധനകൾ നടത്താതെയാണ് അപേക്ഷിച്ച ഉടനെ പലതിനും പ്രവർത്തനാനുമതി നൽകിയിരുന്നത്. 6 മാസത്തിനകം പ്രത്യേക നടപടിയിലൂടെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണു സർക്കാരിന്റെ നീക്കം.

10,000 സ്ഥാപനങ്ങൾക്ക് ഒരുദ്യോഗസ്ഥൻ

അനുമതി അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവാണ്. സംസ്ഥാനത്ത് ഫുഡ് സേഫ്റ്റി ഓഫിസർമാരായി 140 പേരാണുള്ളത്. ചില ഒഴിവുകൾ നികത്താനുമുണ്ട്. നിലവിലെ ഉദ്യോഗസ്ഥർക്കു കൈകാര്യം ചെയ്യുന്നതിന്റെ ഇരട്ടി ജോലിയാണുള്ളത്.

നഗരമേഖലയിൽ ഒരു ഫുഡ് സേഫ്റ്റി ഓഫിസർക്കു 10,000 സ്ഥാപനങ്ങളിലെങ്കിലും പരിശോധന നടത്തേണ്ടിവരുന്നു. ഗ്രാമീണമേഖലയിൽ ഒരാൾക്ക് 12 പഞ്ചായത്തുകളുടെയെങ്കിലും ചുമതലയുണ്ട്.

എല്ലായിടത്തും പേരിന് ഓടിയെത്തുന്നു, തുടർപരിശോധനകൾ ഒഴിവാക്കുന്നു; ഇതാണു നിലവിലെ സ്ഥിതി. സ്ഥാപനത്തിന് അനുമതി തേടുമ്പോൾ നടത്തേണ്ട പ്രീ ലൈസൻസിങ് പരിശോധനകൾ കാര്യക്ഷമമാകണമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

തിരുവനന്തപുരം∙ മികച്ച രീതിയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടക്കുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഏഴാമതായി. ഒന്നാമത് തമിഴ്നാട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റിയുടെ പട്ടികയിൽ 2021–ൽ രണ്ടാമതായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള 5 വർഷത്തെ കണക്കുപ്രകാരം പരിശോധനകൾക്കായി കേരളം 4.24 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 5 ജില്ലകളിൽ മാത്രമാണു പരിശോധനാ ലാബുകളുള്ളത്. 9 ജില്ലകളിൽ കൂടി ലാബുകൾ സ്ഥാപിക്കാനുളള തീരുമാനവും കടലാസ്സിൽ തന്നെ. കേരളത്തിലെ ഒരു ലാബിനും എൻഎബിഎൽ അക്രഡിറ്റേഷനില്ല. പിടിച്ചെടുക്കുന്ന സാംപിളുകൾ അക്രഡിറ്റേഷനുളള ലാബുകളിൽ പരിശോധിച്ചാൽ മാത്രമേ കോടതികൾ അംഗീകരിക്കൂ.

മൈക്രോ ബയോളജി ലാബുകൾ വേണം

പ്രാദേശികതലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പഞ്ചായത്തുകൾക്കു തങ്ങളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ നിയമനത്തിന് അനുമതി നൽകണമെന്ന് ഐഎംഎ ശുപാർശ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന ലാബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും എല്ലാ ജില്ലകളിലും സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം. ബാക്ടീരിയ അധിഷ്ഠിത വിഷബാധകൾക്ക് മൈക്രോ ബയോളജിസ്റ്റുകളുടെ സേവനവും വേണ്ടിവരും.

Related posts

സ്‌ത്രീ സുരക്ഷ കൂടുതൽ കേരളത്തിൽ: ഗവർണർ

Aswathi Kottiyoor

വി​വാ​ഹം പോ​ലു​ള്ള പൊ​തു​ച​ട​ങ്ങു​ക​ൾ‌ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്ക​ണം: ചീ​ഫ് സെ​ക്ര​ട്ട​റി

Aswathi Kottiyoor

കെഎസ്ആർടിസി – സിറ്റി സർവ്വീസുകൾ ലാഭത്തിലേക്ക്; കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും

Aswathi Kottiyoor
WordPress Image Lightbox