ബഫര്‍സോണ്‍ സംബന്ധിച്ച സുപ്രീംകോടതിവിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയെന്ന് കേരളം സുപ്രീംകോടതിയില്‍. ബഫര്സോണ്വിധിയില് വ്യക്തത തേടി കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ആശങ്കകള്‍ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലയിലെ ജനങ്ങള്‍ക്ക് വിധി അരക്ഷിതാവസ്ഥയുണ്ടാക്കി. ബഫര്‍സോണില്‍ സ്ഥിര നിര്‍മാണങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാന്‍ പ്രയാസമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും അപേക്ഷയില്‍ പറയുന്നു
നിരവധി ചെറുകിട, ഇടത്തരം നഗരങ്ങള്‍ ബഫര്‍സോണ്‍ മേഖലകളിലുണ്ട്. ഇവരെയെല്ലാം പുനഃരധിവസിപ്പിക്കുക പ്രായോഗികമല്ലെന്നും കേരളം കോടതിയെ അറിയിച്ചു.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ബഫര്‍സോണ്‍ ആക്കിയ സുപ്രീംകോടതി വിധിയില്‍ വ്യക്തത നേടി കേന്ദ്രം നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് കേരളം അപേക്ഷ സമര്‍പ്പിച്ചത്.
സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന് ഷൊങ്കറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഈ മാസം 11 നാണ് ബഫര്‍ സോണ്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുക.