24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വായനയുടെ ജനാധിപത്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കർ എ.എൻ. ഷംസീർ
Kerala

വായനയുടെ ജനാധിപത്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കർ എ.എൻ. ഷംസീർ

പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന, ജനകീയമായ ആദ്യത്തെ നിയമസഭാ ലൈബ്രറിയാണ് കേരള നിയമസഭയുടേതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര പുസത്‌കോത്സവം സംഘടിപ്പിക്കുന്നതിലൂടെ വായനയുടെ ജനാധിപത്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ലോകോത്തര പുസ്തകോത്സവങ്ങളായ ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, ഡൽഹി എന്നിവയുടെ നിലവാരത്തിലേക്ക് നിയമസഭാ പുസ്തകോത്സവത്തെ വളർത്തിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വായനയാണ് ലഹരി എന്ന സന്ദേശം ഉയർത്തിയാണ് പുസത്‌കോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ലഹരിക്കെതിരെ പുതുതലമുറയെ നയിക്കാൻ ഇത്തരം ഉദ്യമങ്ങളിലൂടെ കഴിയട്ടെയെന്ന് സ്പീക്കർ പറഞ്ഞു.

Related posts

എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം പഠിക്കാനെത്തിയ തമിഴ്നാട് സംഘം മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor

കണക്കിൽ പൊരുത്തമില്ല; സപ്ലൈകോയുടെ 221 കോടി വീണ്ടും തടഞ്ഞ് കേന്ദ്രം

Aswathi Kottiyoor

ചലച്ചിത്രതാരം ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox