27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്
Kerala

തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്

കോവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മയെ നേരിടാൻ ദരിദ്രരുടെ വാങ്ങൽശേഷി വർധിപ്പിക്കാതെ കേന്ദ്രസർക്കാർ അവരുടെ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 84 കോടി ജനങ്ങൾക്ക് ജോലി നഷ്ടമായി. ഇതോടെ കുടുംബത്തിന്റെയും കുടുംബം കൈകാര്യം ചെയ്യുന്നതിന്റെയും ഭാരം സ്ത്രീകൾക്ക് മേലെയായെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ‘കേരളവും സ്ത്രീശാക്തീകരണവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകൾ തങ്ങളുടെ ജീവിതത്തിലെ പല നേ‍ട്ടങ്ങളിലൂടെ ഉദ്യോ​ഗസ്ഥ പദവിയിലേക്ക് എത്തിയതിൽ അഭിമാനിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അസോസിയേഷൻ വനിതാ വിഭാ​ഗമായ കനലിന്റെ ചെയർപേഴ്സൺ സിന്ധു ​ഗോപൻ, കൺവീനർ ഐ കവിത, സെമിനാർ കമ്മിറ്റി കൺവീനർ ഷീലാകുമാരി, അസോസിയേഷൻ പ്രസിഡന്റ് പി ഹണി, ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാർ എന്നിവർ പങ്കെടുത്തു. സ്പോർട്സ് പ്രവചനമത്സര വിജയി മായക്ക്‌ ചടങ്ങിൽ സമ്മാനമായി ടിവി നൽകി.

Related posts

ഒമിക്രോണ്‍: സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍

Aswathi Kottiyoor

കുടക് ജില്ലയിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരം- വോട്ടിങ് ശതമാനം 74.74

Aswathi Kottiyoor

സിൽവർ ലെെൻ സാമൂഹ്യാഘാതപഠനം ; അന്തിമ റിപ്പോർട്ട്‌ നിർണായകം

Aswathi Kottiyoor
WordPress Image Lightbox