• Home
  • Kerala
  • കൊടൈക്കനാൽ പൂണ്ടി വനത്തിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളെ കണ്ടെത്തി.*
Kerala

കൊടൈക്കനാൽ പൂണ്ടി വനത്തിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളെ കണ്ടെത്തി.*


ഈരാറ്റുപേട്ട > തേവരുപാറയില്‍ നിന്നും തമിഴ്‌നാട്ടിലെ കോടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ച് പേരടങ്ങുന്ന സംഘത്തില്‍ നിന്നും കാണാതായ രണ്ടുയുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട തേവരുപാറയിൽ പള്ളിപ്പാറയിൽ അൽത്താഫ് (24) മുല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവരെയാണ് രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയത്.

പൂണ്ടി വനത്തിൽ 25 കിലോമീറ്റർ ഉള്ളിലുള്ള കത്രികവ എന്ന പ്രദേശത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. ആനകളുള്‍പ്പെടെ വന്യജീവികളുള്ള സ്ഥലമാണ് കത്രികവ. ഇവിടെ വിറക് വെട്ടാന്‍ പോയ രണ്ട് തൊഴിലാളികളാണ് പുലര്‍ച്ചെ 4 മണിയോടെ ആദ്യം ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ തമിഴ്‌നാട് പൊലീസിൽ വിവരം അറിയിക്കുകയും ഉച്ചയോടെ ഇരുവരെയും കാടിന് പുറത്ത് എത്തിക്കുകയും ചെയ്‌തു.

ചൊവ്വഴ്ച്ച രാത്രിയിലാണ് ഇവരെ കാണാതായത്. രാത്രിയിൽ കാട് കാണാനായി ഇറങ്ങിയപ്പോൾ ശക്തമായ കോടയിലും മഞ്ഞിലും വഴിതെറ്റി ഉൾവനത്തിലേക്ക് പോയതാണ് ഇരുവരും. ഇരുവരെയും കാണാത്തതായതിനെ തുടർന്ന് കൂട്ടത്തിലുണ്ടായിരുന്നവർ നാട്ടുകാരെ അറിയിക്കുകയും തുടർന്ന് തമിഴ്‌നാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസും ബന്ധുക്കളും ടീം നന്മക്കൂട്ടവും കൊടൈക്കനാലിൽ തെരച്ചിലിനായി എത്തിയിരുന്നു. കോടൈക്കനാലിൽ നിന്നും 16 കിലോമീറ്റർ ഉള്ളിലാണ് പൂണ്ടി വനമേഖല.

Related posts

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ

Aswathi Kottiyoor

ജനാധിപത്യത്തിൻ്റെ കാവൽഭടൻമാരാണ് ബി.എൽ ഒ.മാർ : രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

Aswathi Kottiyoor

ഇക്കോ സെൻസിറ്റീവ് സോൺ: വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സ്ഥല പരിശോധന

Aswathi Kottiyoor
WordPress Image Lightbox