24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • ജനാധിപത്യത്തിൻ്റെ കാവൽഭടൻമാരാണ് ബി.എൽ ഒ.മാർ : രാജ്മോഹൻ ഉണ്ണിത്താൻ എം.പി.
Kerala

ജനാധിപത്യത്തിൻ്റെ കാവൽഭടൻമാരാണ് ബി.എൽ ഒ.മാർ : രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

പയ്യന്നൂർ: ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം നേടാൻ ആഗ്രഹിക്കുന്നവരാണ് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നതെന്നും, അതൊഴിവാക്കാൻ ബി.എൽ. ഒ.മാർ വിചാരിച്ചാൽ മാത്രമെ സാധിക്കുകയുള്ളൂവെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം. പി. പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസേർസ് ജില്ലാ സമ്മേളനം പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പട്ടാളക്കാരൻ എങ്ങനെ രാജ്യത്തെ സ്നേഹിക്കുന്നുവോ അതുപോലെ ഒരു ജനാധിപത്യ രാജ്യം എങ്ങനെ നിലനിൽക്കണമെന്ന് തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ചുമതല ഏൽപ്പിക്കുന്ന ബി.എൽ.ഒ.മാർക്കും വലിയ ഉത്തരവാദിത്തമുണ്ട്. അവർ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണം.
വോട്ടർ പട്ടികയും ആധാറുമായി ബന്ധിപ്പിക്കുന്ന നിയമം പാർലമെൻ്റിൽ പാസ്സായി. ഒരു രാജ്യം, ഒരു പട്ടിക, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ നമ്മൾ എതിർക്കുകയാണെങ്കിലും കള്ളവോട്ട് തടയാൻ ആധാറുമായുള്ള ബന്ധിപ്പിക്കൽ ഒരു പരിധി വരെ സഹായകമാണെന്ന് നമുക്ക് സമ്മതിച്ചേ മതിയാകൂ.
പല സമ്മർദ്ദങ്ങൾക്കും വിധേയമായിട്ടാണ് ബി.എൽ.ഒ മാർ പ്രവർത്തിക്കേണ്ടി വരുന്നത്. എന്നാലും BLOമാർ ചെയ്യുന്ന പ്രവൃത്തി എത്രയോ മഹത്തരമാണ് .. അദ്ദേഹം പറഞ്ഞു .ജില്ലാ പ്രസിഡണ്ട് പി.വി.സഹീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറി ജി.ആർ.ജയകുമാർ സംഘടനാ റിപ്പോർട്ടും കെ.പി.ബാലകൃഷ്ണൻ വാർഷിക റിപ്പോർട്ടും, രമേശ് ടി.പിണറായി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.വി.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം.കെ.അശോക് കുമാർ, വി.വി.മോഹനൻ, പവിത്രൻ കുഞ്ഞിമംഗലം, കെ.രവീന്ദ്രൻ, ഫാത്തിമ ബിന്ദു നോബർട്ട് ടീച്ചർ , പി.അജിതകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു . സംസ്ഥാന കൗൺസിലർ വിനോദ് കുമാർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പ്രതിനിധി സമ്മേളനം പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പ ഉൽഘാടനം ചെയ്തു .വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ , എ.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ , എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

Related posts

ഓ​ണം ബ​ന്പ​ര്‍ ടി​ക്ക​റ്റി​ന് 500 രൂ​പ; താ​ങ്ങാ​നാ​കി​ല്ലെ​ന്ന് ഏ​ജ​ന്‍റു​മാ​ര്‍

സ്വന്തമായി വീടുണ്ടായിട്ടും വാടകവീട്ടിൽ ; സഹായമഭ്യർഥിച്ച് അധ്യാപകന്റെ കുറിപ്പ്

𝓐𝓷𝓾 𝓴 𝓳

തു​​​ട​​​ർ​​​ച്ച​​​യാ​​​യി തോ​​​റ്റ​​​വ​​​ർ​​​ക്കും കോ​​​ണ്‍​ഗ്ര​​​സി​​​ൽ സീ​​​റ്റ്

WordPress Image Lightbox