21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • താമരശേരി ചുരത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രിക്കണം: ബ്ലോക്കിൽ ഇടപെട്ട്‌ മനുഷ്യാവകാശ കമീഷൻ.*
Uncategorized

താമരശേരി ചുരത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രിക്കണം: ബ്ലോക്കിൽ ഇടപെട്ട്‌ മനുഷ്യാവകാശ കമീഷൻ.*


കൽപ്പറ്റ > കോഴിക്കോട്ടുനിന്ന്‌ വയനാട്ടിലേക്കുള്ള പ്രധാന പാതയായ എൻഎച്ച് 766ൽ താമരശേരി ചുരത്തിൽ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഗതാഗത തടസ്സം പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ചുരത്തിൽ പൊലീസ് പട്രോളിങ്‌ ശക്തമാക്കണമെന്നും ഗതാഗത തടസ്സം ഒഴിവാക്കാൻ ചുരം സംരക്ഷണ സമിതിയുടെയും പ്രദേശവാസികളുടെയും മറ്റ് സന്നദ്ധപ്രവർത്തകരുടെയും സേവനം ലഭ്യമാക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

വയനാട്, കോഴിക്കോട് കലക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും പ്രായോഗികവും ഫലപ്രദവുമായ സംവിധാനം കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളും 15 ദിവസത്തിനകം കമീഷനെ അറിയിക്കണം.

ചുരത്തിൽ ഗതാഗത തടസ്സം നിത്യസംഭവമാണ്‌. വിശേഷ ദിവസങ്ങളിൽ അഞ്ചിലധികം മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുന്നുണ്ട്‌. സ്ത്രീകളും കുട്ടികളും രോഗികളും എയർപോർട്ട്, തീവണ്ടി യാത്രക്കാരും ദുരിതം അനുഭവിക്കുന്നത് പതിവാണ്. സ്ത്രീകൾക്കും പ്രായമായവർക്കും പ്രാഥമികകൃത്യം പോലും നിർവഹിക്കാനാവാതെ യൂറിനറി ഇൻഫക്‌ഷൻ പോലുള്ള അസുഖങ്ങൾ ബാധിക്കുന്നത് പതിവാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.

Related posts

കെഎസ്ഇബിയിലും കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പളം നൽകാൻ കടമെടുക്കണം

Aswathi Kottiyoor

തൃപ്പൂണിത്തുറ സ്‌ഫോടനം; പ്രതികള്‍ പിടിയില്‍, പിടിയിലായത് മൂന്നാറില്‍ നിന്ന്

Aswathi Kottiyoor

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും: കെഎസ്ആർടിസി

Aswathi Kottiyoor
WordPress Image Lightbox