24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ന​ഴ്സു​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്
Kerala

സം​സ്ഥാ​ന​ത്ത് ന​ഴ്സു​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്

സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​ർ വീ​​​ണ്ടും സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. പ്ര​​​തി​​​ദി​​​ന വേ​​​ത​​​നം 1500 രൂ​​​പ​​​യാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണം എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണു ന​​​ഴ്സിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​ർ സ​​​മ​​​ര​​​രം​​​ഗ​​​ത്തേ​​​ക്കു വീ​​​ണ്ടു​​​മി​​​റ​​​ങ്ങു​​​ന്ന​​​ത്.

സ​​​മ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി ഇ​​​ന്നു തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ സ്വ​​​കാ​​​ര്യ ന​​​ഴ്സിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​ർ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തും. ഒ​​​പി ബ​​​ഹി​​​ഷ്ക​​​രി​​​ച്ച് അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണു സ​​​മ​​​രം. ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി സ​​​മ​​​ര​​​ത്തി​​​നി​​​റ​​​ങ്ങാ​​​നാ​​​ണ് നേ​​​ഴ്സിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ യു​​​എ​​​ൻ​​​എ​​​യു​​​ടെ തീ​​​രു​​​മാ​​​നം.

വേ​​​ത​​​ന വ​​​ർ​​​ധ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു ത​​​വ​​​ണ കൊ​​​ച്ചി ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​​ലും തൃ​​​ശൂ​​​ർ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​​ലും ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നി​​​രു​​​ന്നു. കൊ​​​ച്ചി​​​യി​​​ലെ ച​​​ർ​​​ച്ച സ​​​മ​​​വാ​​​യ​​​മാ​​​വാ​​​തെ പി​​​രി​​​യു​​​ക​​​യും തൃ​​​ശൂ​​​രി​​​ലെ ച​​​ർ​​​ച്ച​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ത്താ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ​​​യാ​​ണു പ്ര​​​ത്യ​​​ക്ഷ​​സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നു യു​​​എ​​​ൻ​​​എ പ​​​റ​​​യു​​​ന്നു.

ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വേ​​​ത​​​ന​​വ​​​ർ​​​ധ​​​ന​​യു​​ടെ അ​​​ന്പ​​​തു ശ​​​ത​​​മാ​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ സ​​​മ​​​ര​​​ത്തി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും യു​​​എ​​​ൻ​​​എ വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

‘കൊട്ടിയൂർ മഹാത്മ്യം’ ഡോക്യുമെന്ററി പ്രദർശനം തുടങ്ങി

Aswathi Kottiyoor

പൊലീസ്‌ സൈബർ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നടത്തണം: മുഖ്യമന്ത്രി

Aswathi Kottiyoor

*സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox