24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കേരള മോഡൽ: കേരളത്തിന്റെ ഡിജിറ്റൽ ഗവർണൻസ് സംവിധാനങ്ങൾക്ക് ദേശീയാംഗീകാരം
Kerala

കേരള മോഡൽ: കേരളത്തിന്റെ ഡിജിറ്റൽ ഗവർണൻസ് സംവിധാനങ്ങൾക്ക് ദേശീയാംഗീകാരം

കേന്ദ്ര ഇലക്‌ട്രോണിക്‌‌സ്‌ ആൻഡ് ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്‌ത്‌ കേരളം. വിവിധ വിഭാഗങ്ങളിലായി 3 പുരസ്‌കാരങ്ങളാണ് കേരളം കരസ്ഥമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌‌ബുക്കിൽ കുറിച്ചു.

ഡിജിറ്റൽ ഗവർണൻസ് പ്രക്രിയയെ ജനകീയമാക്കാനായി എൽഡിഎഫ് സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് ലഭിച്ചത്.

അറിവും നൈപുണിയും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ വളർത്തിയെടുക്കാൻ ലക്ഷ്യബോധത്തോടെ മുന്നേറുകയാണ് എൽഡിഎഫ് സർക്കാർ. വിരൽത്തുമ്പിൽ വിവരങ്ങളെത്തുന്ന ഈ ഇന്റർനെറ്റ് യുഗത്തിൽ ഭരണനിർവ്വഹണവും ജനസേവനവും ഡിജിറ്റൽ ആയേ തീരൂ. എൽഡിഎഫ് സർക്കാർ ഇതിനായി വിവിധ പദ്ധതികൾ ആവിഷ്‌ക‌രിച്ചു നടപ്പിലാക്കുന്നുണ്ട്. ഇവയിൽ പലതിനും ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങൾ ലഭിക്കുന്നുവെന്നത് മലയാളികൾക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. വിജ്ഞാനസമ്പദ്‌വ്യവസ്ഥയായി വളരാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ഈ നേട്ടങ്ങൾ കരുത്തു പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ചരമം – ഇ.സി. ജീവൻ

Aswathi Kottiyoor

കോവിഡ് ആഘാതം; തൊഴിലില്ലായ്മയിൽ കേരളം ദേശീയ ശരാശരിക്കും മേലെ.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗം

Aswathi Kottiyoor
WordPress Image Lightbox