27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട്ട് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.*
Kerala

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട്ട് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.*


കോഴിക്കോട് ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനു കോഴിക്കോട്ട് തുടക്കം. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികൾ വേദിയിലെത്തുകയാണ്. പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർ‌ത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണു പങ്കെടുക്കുന്നത്. കലോത്സവത്തിലും കായികമേളയിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികവു തെളിയിക്കുന്ന കുട്ടികൾക്ക‍ു ഗ്രേസ് മാർക്കു നൽകുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്തവർഷം മുതലെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത്തവണ കോവിഡിനു മുൻപുള്ള മാതൃകയിൽ ഗ്രേസ് മാർക്ക് നൽകാനാണു തീരുമാനം.

Related posts

ശക്തിപ്രാപിച്ച് ബിപോർജോയ്: ഗുജറാത്തിൽ 37,500 പേരെ ഒഴിപ്പിച്ചു, നേരിടാൻ സൈന്യവും സജ്ജം. അഹമ്മദാബാദ്: അതിശക്തിപ്രാപിച്ച ബിപോർജോയ് ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ തീരമേഖലകളിൽനിന്ന് 37,500 പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. നിലവിൽ പോർബന്തറിന് 350

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

46-ാമത് വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്

Aswathi Kottiyoor
WordPress Image Lightbox