27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൂത്തുപറമ്പിൽ ആൽക്കോ സ്ക്വാൻ വാൻ; മദ്യപിച്ച് വാഹനം ഓടിച്ചാൽ കുടുങ്ങും
Kerala

കൂത്തുപറമ്പിൽ ആൽക്കോ സ്ക്വാൻ വാൻ; മദ്യപിച്ച് വാഹനം ഓടിച്ചാൽ കുടുങ്ങും

കൂത്തുപറമ്പ്: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ആൽക്കോ സ്ക്വാൻ വാൻ ജില്ലയിലെത്തി. കൂത്തുപറമ്പിലാണ് ആൽക്കോ സ്ക്വാൻ വാനിന്റെ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ തല ഉദ്ഘാടനം കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഫ്ലാഗ് ഓഫ് ചെയ്തു.നാടാകെ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരികയും, അതോടൊപ്പം ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ആധുനിക സംവിധാനമായ ആൽക്കോ സ്ക്വാൻ വാൻ പൊലീസ് പുറത്തിറക്കുന്നത്.

മദ്യം ഉപയോഗിക്കുന്നവരെ കണ്ടെത്തി ശാസ്ത്രീയമായി പരിശോധിച്ച് കണ്ടുപിടിക്കാവുന്ന തരത്തിലാണ് ആൽക്കോ സ്കാൻ വാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.കഴിഞ്ഞ ദിവസമാണ് അത്യാധുനിക സംവിധാനങ്ങളുള്ള ആൽക്കോ സ്ക്വാൻ വാൻ സംസ്ഥാനതലത്തിൽ പുറത്തിറക്കിയത്. ഒരു വാഹനം മാത്രമാണ് ആദ്യ ഘട്ടത്തിലുള്ളത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് വാഹനമൊരുക്കിയത്.

റോട്ടറി ക്ലബ്ബിന്റെ സഹകരണവും ആൽക്കോ സ്ക്വാൻ വാനിന്റെ പ്രവർത്തനത്തിനുണ്ട്. ആദ്യഘട്ടത്തിൽ ഓരോ ജില്ലകളിലും ഒരാഴ്ചക്കാലം വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടാണ് പരിശോധന നടത്തുക. കൂത്തുപറമ്പിൽ നടന്ന ചടങ്ങിൽ കൂത്തുപറമ്പ് സി.ഐ എം.വി. ബിജു, എസ്.ഐ പി.ടി സൈഫുള്ള തുടങ്ങിയവർ സംബന്ധിച്ചു. എൻ.ടി ഗോപാലകൃഷ്ണൻ, എ.സി.പി ഒ.ടി പ്രജോഷ്, വി.പി.ഒ ഷിജിത്ത്, റെനീഷ്, നിജിത്ത് എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.

ആൽക്കോ സ്കാൻ വാൻമദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുവാനായി ഉപയോഗിക്കുന്ന ആൽക്കോമീറ്റർ, എം.ടി.എം.എ , കഞ്ചാവ്, കോക്കയിൻ തുടങ്ങിയ ആറോളം മാരക ലഹരി വസ്തുക്കളുടെ സാന്നിധ്യം ശരീരത്തിൽ കണ്ടെത്തുവാനായി സാധിക്കുന്ന സോടോക്സ് മെഷീൻ എന്നിവയാണ് ആൽക്കോ സ്കാൻ വാനിൽ ഒരുക്കിയിരിക്കുന്നത്. സംശയമുള്ളവരുടെ ഉമിനീർ ശേഖരിച്ചു കൊണ്ടാണ് സോടോക്സ് മെഷീനിലെ പരിശോധന.ആൽക്കോസ്‌ക്വാൻ വാൻ, എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

Related posts

രണ്ടുദിവസത്തെ വയനാട് സന്ദര്‍ശനത്തിന് രാഹുല്‍; MP സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട ശേഷമുള്ള ആദ്യസന്ദര്‍ശനം

Aswathi Kottiyoor

ആദിവാസി യുവതി വനത്തിൽ പ്രസവിച്ചു

Aswathi Kottiyoor

രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

Aswathi Kottiyoor
WordPress Image Lightbox