24.3 C
Iritty, IN
October 3, 2024
  • Home
  • Iritty
  • സിപിഐ ഇരിട്ടി മണ്ഡലം കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു
Iritty

സിപിഐ ഇരിട്ടി മണ്ഡലം കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരിട്ടി മണ്ഡലം കമ്മറ്റി ഓഫീസ് സിറ്റി സെന്ററില്‍ കേരള ബാങ്കിന്റെ മുകളിലുള്ള നിലയില്‍ സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര കാലം മുതലുള്ള പാര്‍ട്ടിയുടെ വിവിധ ഘട്ടങ്ങളിലുള്ള ത്യാഗോജ്വലമായ പ്രവര്‍ത്തന രീതികള്‍ മുതിര്‍ന്ന ജില്ലാകമ്മിറ്റി അംഗം കെ.പി. കുഞ്ഞിക്കൃഷ്ണന്‍ വിശദീകരിച്ചു.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. ജോസ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാക്കളായ ആര്‍. കുഞ്ഞിക്കൃഷ്ണന്‍,കെ.പി. കുഞ്ഞികൃഷ്ണന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജാവലിന്‍ ത്രോയില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഐശ്വര്യ സുരേഷിനും യൂണിവേഴ്‌സിറ്റി തലത്തില്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തിന് സ്വര്‍ണ്ണം നേടിയ അശ്വതി സുരേഷിനും ഉപഹാരം നല്‍കി.
ഇരിട്ടി മണ്ഡലം കമ്മറ്റി സെക്രട്ടറി പായം ബാബുരാജ്, വി. ഷാജി, എം.കെ ശശി, എന്‍. വി.രവീന്ദ്രന്‍, ഡോ.ജി. ശിവരാമകൃഷ്ണന്‍, മീന അശോകന്‍, കെ.ആര്‍. ലിജുമോന്‍, പ്രജീഷ് പടിയൂര്‍, ശ്രാവണ്‍ ചന്ദ്രന്‍, അബ്ദുള്‍ സത്താര്‍, പി.വി.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.
അമ്മ ഓര്‍ക്കസ്ട്ര നേതൃത്വം നല്‍കിയ ഗാനമേളയും നടന്നു.

Related posts

പാലം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മിച്ചില്ല വർഷങ്ങളായി അക്കരെയിക്കരെ കടക്കാനാകാതെ ജനങ്ങൾ

Aswathi Kottiyoor

ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങളും സമയക്രമവും കർശനമായി പാലിക്കണമെന്നു ഇരിട്ടി നഗരസഭ

Aswathi Kottiyoor

ഇരുചക്രവാഹനത്തിൽ നിന്നും വീണ് മാധ്യമപ്രവർത്തകന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox