24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഈ വര്‍ഷം 1500 ബസുകള്‍, 2025-ല്‍ 6380; 80 ശതമാനം ബസുകളും ഇലക്ട്രിക്ക് ആക്കാന്‍ ഡല്‍ഹി.*
Uncategorized

ഈ വര്‍ഷം 1500 ബസുകള്‍, 2025-ല്‍ 6380; 80 ശതമാനം ബസുകളും ഇലക്ട്രിക്ക് ആക്കാന്‍ ഡല്‍ഹി.*


ന്യൂഡല്‍ഹി: 2025-ഓടെ ഡല്‍ഹിയിലെ 80 ശതമാനവും വൈദ്യുത ബസുകളാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 2023-ല്‍ ഇത്തരം 1500 ബസുകള്‍ സര്‍ക്കാര്‍ വാങ്ങുമെന്നും 2025-ഓടെ 6380 വൈദ്യുതബസുകള്‍ വാങ്ങുമെന്നും ഇതിനുള്ള റോഡ്മാപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാജ്ഘട്ട് ഡിപ്പോയില്‍ 50 വൈദ്യുതബസുകള്‍ കെജ്രിവാള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ”ഞങ്ങള്‍ക്ക് ഇപ്പോള്‍ 300 വൈദ്യുത ബസുകളുണ്ട്. ഡല്‍ഹിയില്‍ ഇപ്പോള്‍ 7379 ബസുകള്‍ ഓടുന്നുണ്ട്. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയത് ഡല്‍ഹി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഘട്ട് ഡിപ്പോയില്‍ നിന്നാണ് ബസുകള്‍ സര്‍വീസ് നടത്തുക. ഇവ നജഫ്ഗഢ്, ധന്സ ബോര്‍ഡര്‍, ആസാദ്പുര്‍, തിലക് നഗര്‍, ലാഡോ സരായ്, മംഗ്ലാപുരി, മോത്തി നഗര്‍, നെഹ്റു പ്ലേസ്, ഐ.എസ്.ബി.ടി. കശ്മീരി ഗേറ്റ്, ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടേല കലാനിലെ ഡിപ്പോയില്‍ 32 ഡിസി ഫാസ്റ്റ് ചാര്‍ജറുകളുംവൈദ്യുത ബസുകള്‍ക്കായി 100 പാര്‍ക്കിങ് സ്ഥലങ്ങളും നിര്‍മിച്ചിട്ടുണ്ട്.

രോഹിണി സെക്ടര്‍ 37-ല്‍ വൈദ്യുത ബസുകളുടെ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നിര്‍മിക്കുന്ന ബസ് ഡിപ്പോ അവസാനഘട്ട പണികളിലാണ്. 48-ഓളം വൈദ്യുതച്ചാര്‍ജിങ് സംവിധാനം ഇവിടെ സ്ഥാപിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കശ്മീരി ഗേറ്റിലെ ടു-വേ സെന്‍ട്രല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി (സി.സി.സി) ബന്ധിപ്പിച്ചാണ് ബസുകളുടെ പ്രവര്‍ത്തനം.

Related posts

സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്: നടി ആരോപണം ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ

Aswathi Kottiyoor

അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്നതിൽ സർക്കാർ ഏറെ മുന്നിൽ: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തിന്‍റെ സ്വപ്ന പദ്ധതി, കണ്ണാടിപ്പാലത്തിന്‍റെ ഒത്ത നടുക്ക് വിള്ളൽ; ബോധപൂർവ്വം പൊട്ടിച്ചതെന്ന് പരാതി

WordPress Image Lightbox