21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സജി ചെറിയാന്റെ സത്യപ്രതിജ്ഞ; സർക്കാർ കത്ത്‌ പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ ഗവർണർ
Kerala

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; സർക്കാർ കത്ത്‌ പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ ഗവർണർ

മന്ത്രിസഭ അംഗമായി സജി ചെറിയാന്റെ സത്യപ്രതിജ്ഞ സമയം സംബന്ധിച്ച്‌ തിങ്കളാഴ്‌ചയും ഗവർണർ തീരുമാനമെടുത്തില്ല. സന്ധ്യയോടെ ശ്രീനഗറിൽനിന്ന്‌ തിരുവനന്തപുരത്ത്‌ എത്തിയിട്ടും സത്യപ്രതിജ്ഞ സംബന്ധിച്ച്‌ സർക്കാർ ശുപാർശയിൽ മറുപടി നൽകിയില്ല.

ബുധനാഴ്‌ച സത്യപ്രതിജ്ഞ നടത്താമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ചീഫ്‌ സെക്രട്ടറി ശനിയാഴ്‌ച രാജ്‌ഭവന്‌ കൈമാറിയിരുന്നു. ഇതിലെ ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിച്ച ഗവർണറുടെ സ്‌റ്റാൻഡിങ്‌ കോൺസിൽ സത്യപ്രതിജ്ഞയ്‌ക്ക്‌ അനുകൂല നിലപാടാണ്‌ അറിയച്ചത്‌. മന്ത്രിയെ നിയമിച്ചുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാൻ കഴിയില്ലെന്നാണ്‌ സ്‌റ്റാൻഡിങ്‌ കോൺസിൽ അറിയിച്ചത്‌. ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സത്യപ്രതിജ്ഞയ്‌ക്ക് സൗകര്യം ഒരുക്കുകയെന്ന്‌ ഞായറാഴ്‌ച സ്റ്റാൻഡിംഗ് കൗൺസിലിൽ രാജ്‌ഭവന്‌ നൽകിയ റിപ്പോർട്ടിൽ ചുണ്ടിക്കാട്ടി. പ്രസംഗവുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതി ഉത്തരവും പൊലീസ് അന്വേഷണ റിപ്പോർട്ടും സജി ചെറിയാന്‌ അനുകൂലമാണ്. നിയപരമായി മറ്റു തടസങ്ങളില്ല. എന്നിട്ടും തന്റെ തീരുമാനം നീട്ടികൊണ്ടുപോകുകയാണ്‌ ഗവർണർ.

തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ എത്തിയ ഗവർണർ സത്യപ്രതിജ്ഞ സംബന്ധിച്ച സർക്കാർ കത്ത്‌ താൻ കണ്ടിട്ടില്ലെന്നാണ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. മുഖ്യമന്ത്രിയുടെ ശുപാർശ രാജ്‌ഭവനിൽ എത്തിയിട്ടുണ്ട്‌. അത്‌ പരിശോധിച്ചശേഷമേ തീരുമാനമെടുക്കൂ. സജി ചെറിയാന്റെ സത്യപ്രതിജ്ഞ സാധാരണ സാഹചര്യമല്ല. മന്ത്രിസ്ഥാനം ഒഴിഞ്ഞ ഒരാൾ വീണ്ടും മന്ത്രിയായി ചുമതലയേൽക്കുന്നതിന്‌ ശുപാർളശ ലഭിച്ചാൽ നിയമോപദേശം തേടുക സ്വാഭാവിക പ്രക്രിയയാണ്‌. സാധാരണ നിലയിൽ മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്‌. നിലവിലേത്‌ സാധാരണ വിഷയമല്ല. ആദ്യമായി ചുമതല ഏൽക്കുകയല്ല. ഭരണഘടനയുടെ അന്തസിനെ ചോദ്യം ചെയ്‌തുവെന്ന കുറ്റമാണ്‌ ആരോപിക്കപ്പെട്ടത്‌. അതിനാൽതന്നെ അതിന്റെ പശ്ചാത്തലവും കേസിന്റെ സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്‌. നിയമോപദേശവും പരിഗണിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.

Related posts

ചതയദിനാഘോഷവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും

Aswathi Kottiyoor

പഴങ്ങളിൽ നിന്നും ധാന്വേതര കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ചട്ടം നിലവിൽവന്നു

Aswathi Kottiyoor

എയ്ഡഡ് സ്കൂളുകൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥം

Aswathi Kottiyoor
WordPress Image Lightbox