23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഓർമപ്പന്തായി പെലെ , വിതുമ്പി ലോകം ; സംസ്‌കാരം ചൊവ്വാഴ്‌ച , അന്ത്യവിശ്രമം സാന്റോസിൽ
Kerala

ഓർമപ്പന്തായി പെലെ , വിതുമ്പി ലോകം ; സംസ്‌കാരം ചൊവ്വാഴ്‌ച , അന്ത്യവിശ്രമം സാന്റോസിൽ

പെലെയുടെ ഓർമകൾക്കുമുന്നിലാണ് ലോകം. ബ്രസീലിൽ മാത്രമല്ല, ഫുട്‌ബോളിന്റെ ചെറുചലനങ്ങളുള്ള ഏതൊരു നാട്ടിലും പെലെ വിതുമ്പലായി അവശേഷിക്കുന്നു. ചൊവ്വാഴ്‌ചയാണ്‌ സംസ്‌കാരച്ചടങ്ങുകൾ. കളിച്ചുവളർന്ന സാന്റോസിലാണ്‌ അന്ത്യവിശ്രമം ഒരുക്കുന്നത്‌. സാവോപോളോയിലെ വില ബെൽബിറോ സ്‌റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകും.

തിങ്കൾ രാവിലെ സാവോപോളോ ആശുപത്രിയിൽനിന്ന്‌ മൃതദേഹം കൊണ്ടുപോകും. വില ബെൽബിറോ മൈതാനത്തിന്റെ നടുവിലായിരിക്കും വയ്‌ക്കുക. പൊതുദർശനം ബ്രസീൽ സമയം രാവിലെ 10.30 മുതൽ ചൊവ്വ രാവിലെവരെയായിരിക്കും. തുടർന്ന്‌ സാന്റോസ്‌ നഗരത്തിലൂടെ ശവമഞ്ചം കൊണ്ടുപോകും. ഇതിനിടെ പെലെയുടെ അമ്മയുടെ വസതിക്കുമുന്നിലും വയ്‌ക്കും. പെലെയുടെ 100 വയസ്സുള്ള അമ്മ സെലെസ്‌റ്റെ കിടപ്പിലാണ്‌. സാന്റോസിലെ മെമ്മോറിയൽ നെക്രോപോൾ എകുമെനിക സെമിത്തേരിയിലാണ്‌ സംസ്‌കാരച്ചടങ്ങുകൾ. കുടുംബാംഗങ്ങൾക്കുമാത്രമാണ്‌ പ്രവേശം.

ലോകനേതാക്കളും കായികരംഗത്തെ പ്രമുഖരുമെല്ലാം യാത്രാമൊഴി ചൊല്ലി. അർബുദവുമായി പൊരുതി വെള്ളി പുലർച്ചെയായിരുന്നു അന്ത്യം. ഒരുമാസമായി ആശുപത്രിയിലായിരുന്നു. ഫുട്‌ബോളെന്ന കായികവിനോദത്തെ കലയാക്കി മാറ്റി, അതിൽ ആനന്ദം നിറച്ചത്‌ പെലെയാണെന്നായിരുന്നു ബ്രസീൽ താരം നെയ്‌മറിന്റെ കുറിപ്പ്‌. ഒരു പന്ത്‌ ഒരു ജനതയുടെ ശബ്‌ദമായി മാറിയത്‌ പെലെയിലൂടെയായിരുന്നു. മൂന്നുതവണ ബ്രസീലിനെ ലോക കിരീടത്തിലേക്ക്‌ നയിച്ച താരം ഇന്നും ഒരത്ഭുതമാണെന്ന്‌ നെയ്‌മർ എഴുതി.

കഴിഞ്ഞവർഷമാണ്‌ പെലെയ്‌ക്ക്‌ കുടലിന്‌ അർബുദം ബാധിച്ചത്‌. സെപ്‌തംബറിൽ മുഴ നീക്കംചെയ്‌തു. ഈ വർഷം നവംബർ 29നാണ്‌ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ആരോഗ്യം മോശമായെന്ന്‌ കഴിഞ്ഞയാഴ്‌ച ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. സാന്ത്വനപരിചരണ വിഭാഗത്തിലായിരുന്നു എൺപത്തിരണ്ടുകാരൻ. ക്രിസ്‌മസ്‌ രാവിൽ കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിൽ ഒത്തുകൂടിയിരുന്നു.

Related posts

തക്കാളിക്ക് കേരളത്തിൽ കിലോഗ്രാമിന്‌ 120 രൂപ

Aswathi Kottiyoor

ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍; മാര്‍ഗരേഖ അഞ്ചുദിവസത്തിനകം പ്രഖ്യാപിക്കും.

Aswathi Kottiyoor

സന്ദീപ് പരാതിക്കാരന്‍;കണ്ടത് മറ്റൊരു വീടിന്റെ മുറ്റത്ത്, പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു’. കൊല്ലം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സന്ദീപ് എന്നയാള്‍ കസ്റ്റഡിയിലെടുത്ത പ്രതി അല്ലായിരുന്നുവെന്നും പരാതിക്കാരനായിരുന്നുവെന്നും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. തന്നെ ആക്രമിക്കുകയാണെന്ന് സന്ദീപ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. ഇതനു

Aswathi Kottiyoor
WordPress Image Lightbox