22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജിഎസ്‌ടി പുനഃസംഘടന : തസ്‌തികകൾ വിന്യസിച്ചു
Kerala

ജിഎസ്‌ടി പുനഃസംഘടന : തസ്‌തികകൾ വിന്യസിച്ചു

ജിഎസ്ടി വകുപ്പ്‌ പുനഃസംഘടന നടപ്പിലാക്കുന്നതിനുള്ള തസ്‌തികകൾ വിന്യസിച്ച്‌ സർക്കാർ ഉത്തരവായി. നികുതിദായക സേവന, ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ്‌ എന്നീ വിഭാഗങ്ങളായി വകുപ്പിനെ തിരിച്ചാണ്‌ തസ്‌തിക വിന്യാസം സാധ്യമാക്കിയത്‌. പുറമെ ടാക്‌സ്‌ റിസർച്ച് ആൻഡ്‌ പോളിസി, റിവ്യൂ, സി ആൻഡ്‌ എജി, അഡ്വാൻസ് റൂളിങ്‌, പബ്ലിക് റിലേഷൻ, ഇന്റർ അഡ്മിനിസ്ട്രേഷൻ കോ–– ഓർഡിനേഷൻ സെല്ലുകൾ, സെൻട്രൽ രജിസ്ട്രേഷൻ യൂണിറ്റ് എന്നിവയും പ്രവർത്തിക്കും. ഇതിനായുള്ള തസ്തിക വിന്യാസമാണ്‌ ഉറപ്പാക്കിയത്‌.

ഏഴ് മേഖലയിലായി 140 ഓഡിറ്റ് സംഘത്തെ നിയമിക്കും. ഇതിനായി അസിസ്റ്റന്റ് കമീഷണർ സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്‌തികയെ ഡെപ്യൂട്ടി കമീഷണർ കേഡറിലേക്ക് ഉയർത്തി 24 തസ്തിക സൃഷ്ടിച്ചു. 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ്‌ ഓഫീസർ/അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ്‌ ഓഫീസർ തസ്‌തിക ഗ്രേഡ്‌ ഉയർത്തി. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ്‌ ഓഫീസർ തസ്‌തികയുടെ അംഗബലം 981 ൽനിന്നും 1362 ആക്കി. ഇതുവഴി 381 അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ്‌ ഓഫീസർ തസ്തികകൾ സൃഷ്ടിക്കപ്പെടും. ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യത ഉയരും.

2017 ജൂലൈ ഒന്നുമുതലാണ്‌ ജിഎസ്ടി നടപ്പിലായത്‌. പുതിയ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായ കലോചിതമായ പരിഷ്കരണമാണ്‌ വകുപ്പിന്റെ ഘടനയിലും പ്രവർത്തനത്തിലും സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്‌.

ആഹ്‌ളാദ പ്രകടനം ഇന്ന്‌
ജിഎസ്ടി വകുപ്പ്‌ പുനഃസംഘടനയ്‌ക്കായി തസ്‌തികകൾ വിന്യസിച്ച സർക്കാർ തീരുമാനത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച്‌ ജീവനക്കാർ ജിഎസ്‌ടി സ്ഥാപനങ്ങൾക്കുമുന്നിൽ ശനിയാഴ്‌ച പ്രകടനം നടത്തും. എൻജിഒ യൂണിയനും കെജിഒഎയും സംയുക്തമായാണ്‌ പ്രകടനം സംഘടിപ്പിക്കുക.

Related posts

കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഡെല്‍റ്റ പടരുന്നു; ഡെല്‍​റ്റ പ്ല​സ്​ 10 സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍; ​ഡെ​ല്‍​റ്റ 174 ജി​ല്ല​ക​ളി​ല്‍

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഉ​ത്സ​വ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചു ;1500 പേർക്ക് പങ്കെടുക്കാം; ‌റോ​ഡി​ല്‍ പൊ​ങ്കാ​ല​യി​ല്ല

Aswathi Kottiyoor
WordPress Image Lightbox