24.8 C
Iritty, IN
May 2, 2024
  • Home
  • Kerala
  • കോവിഡ് ജാഗ്രതയില്‍ കരുതലോടെ ആഘോഷങ്ങളില്‍ പങ്കുചേരാം; മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ
Kerala

കോവിഡ് ജാഗ്രതയില്‍ കരുതലോടെ ആഘോഷങ്ങളില്‍ പങ്കുചേരാം; മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ

സമത്വവും സൗഹാര്‍ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ വേളയില്‍ പങ്കുവെയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതല്‍ കരുത്തോടെ ഒരുമിച്ച് നീങ്ങാം.

കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം . കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാമെന്നും മുഖ്യമന്ത്രി പുതുവത്സരാശംസയില്‍ പറഞ്ഞു.

Related posts

ഉത്സവങ്ങൾക്ക് 1500 പേർ; അങ്കണവാടികൾ തിങ്കൾ മുതൽ.

Aswathi Kottiyoor

മ​ര​ണ​ക്ക​ണ​ക്കി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ളി​ച്ചു​വ​യ്ക്കേ​ണ്ട കാ​ര്യമില്ല: മ​ന്ത്രി വീ​ണ

Aswathi Kottiyoor

ടിക്കറ്റ് ലോട്ടറി’ അടിച്ച് റെയിൽവേ: റദ്ദായത് 31 കോടി ടിക്കറ്റുകൾ, വരുമാനം 6,297 കോടി!

Aswathi Kottiyoor
WordPress Image Lightbox