25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​വി​ഡ് കൂ​ടു​ന്നു; അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ​വ​ർ ക​രു​ത​ൽ ഡോ​സ് എ​ടു​ക്ക​ണം
Kerala

കോ​വി​ഡ് കൂ​ടു​ന്നു; അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ​വ​ർ ക​രു​ത​ൽ ഡോ​സ് എ​ടു​ക്ക​ണം

അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ​വ​രും അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രും കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​രും അ​ടി​യ​ന്ത​ര​മാ​യി ക​രു​ത​ൽ ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണം. കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന ​യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

പ്ര​തി​ദി​നം 7,000 പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് ശ​രാ​ശ​രി ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. നി​ല​വി​ല്‍ 474 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 72 പേ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. 13 പേ​ര്‍ ഐ​സി​യു​വി​ല്‍ ഉ​ണ്ട്.

ആ​വ​ശ്യ​ത്തി​ന് ഓ​ക്‌​സി​ജ​ന്‍ ഉ​ല്‍​പാ​ദ​നം ന​ട​ക്കു​ന്നു​ണ്ട്. എ​ല്ലാ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​രു​ന്നു​ക​ള്‍, മാ​സ്‌​ക്, പി​പി​ഇ കി​റ്റ് എ​ന്നി​വ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കാ​ന്‍ കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ്പ​റേ​ഷ​ന് നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ് മോ​ണി​റ്റ​റിം​ഗ് സെ​ല്‍ പു​ന​രാ​രം​ഭി​ച്ചു. റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​യോ​ഗം ചേ​ര്‍​ന്ന് മാ​ര്‍​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ഐ​ഇ​സി ബോ​ധ​വ​ല്‍​ക്ക​ര​ണം ശ​ക്ത​മാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, എ​സി മു​റി​ക​ള്‍, പൊ​തു ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ഭ​ത്തി​ന​നു​സ​രി​ച്ച് മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് ഉ​ചി​ത​മാ​കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

പു​തി​യ വൈ​റ​സ് വ​ക​ഭേ​ദ​ത്തി​ന് വ​ലി​യ​തോ​തി​ല്‍ വ്യാ​പ​ന​ശേ​ഷി ഉ​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത​യും ക​രു​ത​ലും കാ​ണി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ന്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്, ചീ​ഫ് സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Related posts

കൊവിഡിൻ്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി………

Aswathi Kottiyoor

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് ലൈ​സ​ന്‍​സ് വേ​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ജോൺപോൾ പാപ്പാ പുരസ്‌കാരം മന്ത്രി പി രാജീവിന്

Aswathi Kottiyoor
WordPress Image Lightbox