26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഹെറിറ്റേജ്‌ റൺ സീസൺ 2: തലശേരി ഒരുങ്ങി
kannur

ഹെറിറ്റേജ്‌ റൺ സീസൺ 2: തലശേരി ഒരുങ്ങി

തലശേരി
പുതുവർഷപ്പുലരിയിൽ പൈതൃകനഗരി വേദിയാവുന്ന തലശേരി ഹെറിറ്റേജ്‌ റൺ സീസൺ രണ്ടിന്‌ ഒരുക്കം പൂർത്തിയായതായി സബ്‌ കലക്ടർ സന്ദീപ്‌കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 500 പേർ ഇതിനകം രജിസ്‌റ്റർ ചെയ്‌തു. http://www.ilovethalassery.com വെബ്‌സെറ്റിൽ 30ന്‌ വൈകിട്ട്‌ അഞ്ചുവരെ രജിസ്‌റ്റർ ചെയ്യാം. ഡിടിപിസി, ഡിഎംസി ഓഫീസുകളിലും രജിസ്‌ട്രേഷന്‌ സൗകര്യമുണ്ട്‌.
ജനുവരി ഒന്നിന്‌ രാവിലെ ആറിന്‌ വി ആർ കൃഷ്‌ണയ്യർ സ്‌മാരക സ്‌റ്റേഡിയത്തിൽ വിശിഷ്ടാതിഥികൾ ചേർന്ന്‌ ഓട്ടം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. സ്‌പീക്കർ, എംപിമാർ, എംഎൽഎമാർ, കലക്ടർ, നഗരസഭാ ചെയർമാൻ, ജനപ്രതിനിധികൾ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ എന്നിവർ പങ്കെടുക്കുന്ന 14 കിലോമീറ്റർ ഓട്ടം പൈതൃക സ്‌മാരകങ്ങൾ വഴിയാണ്‌ കടന്നുപോവുക. തലശേരിയുടെ പൈതൃകം ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കുകയാണ്‌ ഹെറിറ്റേജ്‌ റൺ ലക്ഷ്യമിടുന്നത്‌. തലശേരി ഡെസിറ്റിനേഷൻ മാനേജ്‌മെന്റ്‌ കൗൺസിലും (ഡിഎംസി), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമാണ്‌ സംഘാടകർ.
ക്യാഷ്‌പ്രൈസ്‌ 2 ലക്ഷം രൂപ
പൈതൃക ഓട്ടത്തിൽ പുരുഷ–-വനിതാ വിഭാഗങ്ങളിലെ ജേതാക്കളെ കാത്തിരിക്കുന്നത്‌ അരലക്ഷം രൂപ വീതമാണ്‌. 30,000, 20,000 രൂപ വീതം രണ്ടും മൂന്നും സ്ഥാനക്കാർക്ക്‌ ലഭിക്കും. പ്രൈസ്‌മണിക്ക്‌ പുറമെ മെഡലും ടീഷർട്ടും മറ്റു സമ്മാനങ്ങളുമുണ്ട്‌. ഫിനിഷ്‌ ചെയ്യുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകും. വിദ്യാർഥികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പ്രത്യേക സമ്മാനവുമുണ്ട്‌.
ഓട്ടക്കാരെ സഹായിക്കാൻ എൻസിസി, എസ്‌പിസി, എൻഎസ്‌എസ്‌ വളന്റിയർമാരായ 300 പേരെ 58 കേന്ദ്രത്തിലായി വിന്യസിക്കും. 14 പോയിന്റിൽ കുടിവെള്ളം, ഓറഞ്ച്‌, ഗ്ലൂക്കോസ്‌ തുടങ്ങിയ റിഫ്രഷ്‌മെന്റ്‌ സംവിധാനമൊരുക്കും. നാല്‌ സ്ഥലത്ത്‌ പ്രത്യേക നിരീക്ഷണ സംവിധാനമുണ്ട്‌. മെഡിക്കൽ ടീം, ആംബുലൻസ്‌ എന്നിവയും അനുഗമിക്കും.
ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാർ, സംഘാടകസമിതി കൺവീനർമാരായ ഹെൻട്രി ആന്റണി, പി കെ സുരേഷ്‌, എസ്‌ഐ സി നജീബ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ഡൗൺ, സർക്കാർ ഓഫീസുകൾ തുറക്കില്ല,’ പൊതുഗതാഗതമില്ല……….…

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 77 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 424 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox