23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം ചെ​ല​വ​ഴി​ച്ചു; ഇ​ന്ത്യ​ക്കാ​ര​ന് ത​ട​വും പി​ഴ​യും
Kerala

അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം ചെ​ല​വ​ഴി​ച്ചു; ഇ​ന്ത്യ​ക്കാ​ര​ന് ത​ട​വും പി​ഴ​യും

ആ​ളു​മാ​റി അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ 5.70 ല​ക്ഷം ദി​ർ​ഹം (1.25 കോ​ടി രൂ​പ) തി​രി​കെ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ഇ​ന്ത്യ​ക്കാ​ര​നു ഒ​രു മാ​സം ത​ട​വും പി​ഴ​യും ശി​ക്ഷ. ദു​ബാ​യ് ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 5.70 ല​ക്ഷം ദി​ർ​ഹം ത​ന്നെ​യാ​ണ് പി​ഴ​യാ​യി അ​ട​ക്കേ​ണ്ട​ത്. ശി​ക്ഷ കാ​ലാ​വ​ധി​ക്ക് ശേ​ഷം നാ​ടു​ക​ട​ത്തും.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ മെ​ഡി​ക്ക​ൽ ട്രേ​ഡിം​ഗ് ക​മ്പ​നി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം എ​ത്തി​യ​ത്. അ​ബ​ദ്ധ​ത്തി​ൽ എ​ത്തി​യ പ​ണം ഉ​പ​യോ​ഗി​ച്ച് വാ​ട​ക​യും മ​റ്റു ബി​ല്ലു​ക​ളും അ​ട​ച്ചു. തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ക​മ്പ​നി അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ വി​സ​മ്മ​തി​ച്ചു.

പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ബാ​ങ്ക് അ​ധി​കൃ​ത​ർ പ്ര​തി​യു​ടെ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചെ​ങ്കി​ലും പ​ണം തി​രി​ച്ചെ​ടു​ക്കാ​നാ​യി​ല്ല. അ​ന​ധി​കൃ​ത​മാ​യി പ​ണം സ​മ്പാ​ദി​ച്ച കേ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച ഇ​യാ​ൾ പ​ണം ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​ക്കാ​ൻ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​യാ​ളു​ടെ ദു​ബാ​യ് കോ​ട​തി നി​ര​സി​ച്ചു.

വി​ധി​ക്കെ​തി​രെ ഇ​യാ​ൾ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടു​ത്ത മാ​സം പ​രി​ഗ​ണി​ക്കും

Related posts

ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ സംഘം ആശ്വാസം അതിവേഗം ; ദുരിതാശ്വാസത്തിന്‌ 13.35 കോടി.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് തമിഴ്‌നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox