22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
Kerala

വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള സൗന്ദര്യവത്കരണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മണലൂർ മണ്ഡലത്തിലെ അമല നഗർ – പാവറട്ടി റോഡിൽ സ്ഥിതി ചെയ്യുന്ന പരപ്പുഴ പാലം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. 2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമാകും. ആദ്യഘട്ടത്തിൽ കോഴിക്കോട് ഫറൂഖ്, കായംകുളം കൂട്ടാംവാതുക്കൽ കടവ് പാലം, ഹരിപ്പാട് വലിയഴീക്കീൽ പാലം തുടങ്ങി 19 പാലങ്ങളാണ് ദീപാലംകൃതമായിട്ടുള്ളത്. ബ്രിഡ്ജ് ടൂറിസം കേരളത്തിന്റെ സാംസ്കാരിക, സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂർ മേൽപ്പാലത്തിന്റെ പണികൾ പുരോഗമിക്കുന്നതിനാൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പരപ്പുഴ പാലം സമയബന്ധിതമായി പൂർത്തീകരിച്ചത് ഏറെ പ്രതിസന്ധികൾ മറികടന്നാണെന്ന് പ്രവർത്തനത്തിൽ പങ്കാളികളായവരെ അനുമോദിച്ച് മന്ത്രി പറഞ്ഞു. 3 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിർമ്മിച്ച പാലത്തിന് 36.35 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമാണുള്ളത്.

മുരളി പെരുനെല്ലി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, കോഴിക്കോട് പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ (പാലം വിഭാഗം ) മിനി പി കെ, എറണാകുളം ജില്ല പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ( പാലം വിഭാഗം) ഉഷ ബി കുറുപ്പ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related posts

കൃഷിയിറക്കാൻ വൈകി ആറളം ഫാമിലെ മഞ്ഞൾ കൃഷി പരാജയത്തിലേക്ക്

Aswathi Kottiyoor

മാതാപിതാക്കളുടെ കണ്‍മുന്നില്‍ സൂര്യഗായത്രിയെ കുത്തിക്കൊന്ന കേസ്; പ്രതി അരുണ്‍ കുറ്റക്കാരന്‍.

Aswathi Kottiyoor

നിയന്ത്രണം കർശനമാക്കി കർണാടക; കേരള അതിർത്തിയിൽ പരിശോധനയില്ല……………

Aswathi Kottiyoor
WordPress Image Lightbox