26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കണ്ണൂർ കെഎസ്ആർടിസിയിൽ ഇനി പഠനയാത്രയും
Kerala

കണ്ണൂർ കെഎസ്ആർടിസിയിൽ ഇനി പഠനയാത്രയും

കണ്ണൂർ ഡിപ്പോ കെ എസ് ആർ ടി സി ബസിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് ഇനി വളരെ ചുരുങ്ങിയ ചിലവിൽ പഠന യാത്ര പോകാം. ആദ്യയാത്ര പിണറായി ഗണപതി വിലാസം ബേസിക് യുപി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ ഫ്ളാഗ് ഓഫ് ചെയ്തു. പ്രധാനധ്യാപിക റീന നേതൃത്വം നൽകി. 50 പേരടങ്ങുന്ന സംഘമാണ് വയനാട്ടിലേക്ക് ഏകദിന ഉല്ലാസ യാത്ര നടത്തിയത്. കൂടാതെ ആഭ്യന്തര ടൂറിസത്തിന് പുതുമാനം നൽകിയ കണ്ണൂർ കെ എസ് ആർ ടി സിയുടെ വിനോദയാത്ര 150ലേക്ക് കടക്കുകയാണ്. ഡിസംബർ 30ന് കൊച്ചിയിലെ ആഡംബര കപ്പലായ നെഫർറ്റിറ്റിയിലേക്ക് പുറപ്പെടുന്നതോടെ യാത്രകളുടെ എണ്ണം 150 ആകും. അഞ്ച് മണിക്കൂർ 20 നോട്ടിക്കൽ മൈൽ ആഴക്കടലിൽ യാത്രയോടൊപ്പം വിഭവസമൃദ്ധമായ ഫോർസ്റ്റാർ കാറ്റഗറി അത്താഴവും ലൈവ് മ്യൂസിക് പരിപാടിയും ഉണ്ടാവും. 30ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 31ന് രാവിലെ അഞ്ചിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് 3850 രൂപയാണ് ചാർജ്. കൂടുതൽ വിവരങ്ങൾക്ക് 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related posts

വിഷു -ഈസ്റ്റർ : കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ്; സമയക്രമം ഇങ്ങനെ –

Aswathi Kottiyoor

രാ​ജ്യ​ത്ത് കോവിഡ് ബാധിതർ അരലക്ഷത്തിലേക്ക്

Aswathi Kottiyoor

ആറ് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox