22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇ-ചാർജിങ് സ്റ്റേഷനുമായി അനർട്ട്
Kerala

സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇ-ചാർജിങ് സ്റ്റേഷനുമായി അനർട്ട്

25% ഡിസി ഫാസ്റ്റ് ചാർജിങ് മെഷീനുകൾക്ക് സബ്സിഡി
സർക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇ-വാഹനങ്ങൾക്ക് ചാർജിങ്ങ് സ്റ്റേഷൻ ഒരുക്കാൻ വിവിധ പദ്ധതികളുമായി അനർട്ട്. ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവടങ്ങളിൽ ഫാസ്റ്റ് ഇലക്ട്രിക്ക് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചാർജിങ്ങ് മെഷീനുകൾക്ക് 25 ശതമാനവും അതോടൊപ്പം സ്ഥാപിക്കുന്ന സൗരോർജ നിലയങ്ങൾക്ക് കിലോവാട്ടിന് 20,000 രൂപ നിരക്കിലും അനർട്ട് സബ്‌സിഡി നൽകും.
സ്വകാര്യ സംരംഭകർക്ക് പുറമെ കോ ഓപ്പറേറ്റീവ്, ചാരിറ്റബിൾ സൊസൈറ്റികൾ സ്ഥാപിക്കുന്ന മെഷീനുകൾക്കും സബ്‌സിഡി ലഭ്യമാണ്. അഞ്ചു കിലോവാട്ട് മുതൽ 50 കിലോവാട്ട് വരെ സൗരോർജ നിലയം സ്ഥാപിക്കാം. പരമാവധി 10 ലക്ഷം രൂപ വരെയാണ് സൗരോർജ നിലയത്തിന് സബ്‌സിഡി. ഫെബ്രുവരി 28നകം സ്ഥാപിക്കുന്നവർക്കാണ് സബ്‌സിഡി ലഭിക്കുക. നിലവിൽ സ്ഥാപിച്ച അനർട്ട് അംഗീകൃത ഡി സി ഫാസ്റ്റ് ചാർജിങ്ങ് മെഷീനുകൾക്കും സബ്‌സിഡി ലഭിക്കും. ഫോൺ: 04972700051, 9188119413.

Related posts

11 ജോടി ട്രെയിനുകൾക്ക്‌ കേരളത്തിൽ അധിക സ്‌റ്റോപ്പ്‌

Aswathi Kottiyoor

‘ആശ്വാസ കിരണം’: 15 കോടി ചെലവഴിക്കാൻ അനുമതി

Aswathi Kottiyoor

ക്രിസ്മസ്-പുതുവത്സരം അധിക സർവിസുകളുമായി കെ.എസ്​.ആർ.ടി.സി

Aswathi Kottiyoor
WordPress Image Lightbox