• Home
  • Kerala
  • അമൃത് പദ്ധതി; എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും
Kerala

അമൃത് പദ്ധതി; എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും

ക​ണ്ണൂ​ർ: ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ എ​ല്ലാ​യി​ട​ത്തും കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​മൃ​ത് 2.0 പ​ദ്ധ​തി​യി​ല്‍പെ​ടു​ത്തി​യാ​ണ് എ​ല്ലാ​യി​ട​ത്തും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക. ഇ​തി​നാ​യി ഏ​ക​ദേ​ശം 70 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

അ​മൃ​ത് ഒ​ന്നാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ നി​ര​വ​ധി പൊ​തു​യി​ട​ങ്ങ​ളി​ൽ പൈ​പ്പ് സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു. ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ മു​ഴു​വ​ൻ ഇ​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നാ​ണ് കോ​ർ​പ​റേ​ഷ​ന്റെ പ​ദ്ധ​തി. ഭ​ര​ണ​സ​മി​തി മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ റോ​ഡു​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ന​വീ​ക​രി​ക്കും.

അ​തി​നു​മാ​ത്ര​മാ​യി 35 കോ​ടി ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ര്‍ഷം നീ​ക്കി​വെ​ച്ചി​ട്ടു​​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ക്കാ​ട് പു​ഴ​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് നാ​ലു​കോ​ടി ചെ​ല​വ​ഴി​ച്ചു​ള്ള ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍ത്ത​നം അ​ടു​ത്ത​മാ​സം ത​ന്നെ ആ​രം​ഭി​ക്കും. ഈ ​വ​ര്‍ഷ​വും ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഒ​രു​ല​ക്ഷം വീ​തം പി.​എം.​എ.​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 325 പേ​ര്‍ക്ക് ധ​ന​സ​ഹാ​യം ന​ല്‍കും. പ​ദ്ധ​തി പ്ര​കാ​രം 1100 പേ​ര്‍ക്ക് വീ​ട് ന​ല്‍കാ​ന്‍ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​ര്‍പ​റേ​ഷ​ൻ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഒ​ന്ന​ര വ​ര്‍ഷം കൊ​ണ്ട് പൂ​ര്‍ത്തി​യാ​ക്കാ​നാ​കും. 25.6 കോ​ടി രൂ​പ​യു​ടെ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

മ​ള്‍ട്ടി​ലെ​വ​ല്‍ കാ​ര്‍ പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം തു​റ​ക്കും
ന​ഗ​ര​ത്തി​ലെ മ​ള്‍ട്ടി​ലെ​വ​ല്‍ കാ​ര്‍ പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ങ്ങ​ൾ അ​ടു​ത്ത മാ​സം പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 11 കോ​ടി ചെ​ല​വ​ഴി​ച്ച് ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​വും പീ​താം​ബ​ര പാ​ര്‍ക്കി​ന് സ​മീ​പ​ത്തു​മാ​യി ര​ണ്ട് പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

155 വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യാ​ല്‍ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പാ​ര്‍ക്കി​ങ് പ്ര​ശ്ന​ങ്ങ​ള്‍ക്കും പ​രി​ഹാ​ര​മാ​കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ എം.​പി. രാ​ജേ​ഷ്, പി. ​ഇ​ന്ദി​ര, ഷാ​ഹി​ന മൊ​യ്തീ​ൻ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ
ന​ഗ​ര​ത്തി​ലെ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സി.​സി.​ടി.​വി സ്ഥാ​പി​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ര്‍ വി​ളി​ച്ചു. അ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത​ട​ക്കം പ​തി​വാ​ണ്. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ​യ​ട​ക്കം പി​ടി​കൂ​ടാ​നാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക. ര​ണ്ടു​കോ​ടി 20 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നു​വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.

Related posts

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

കോളജുകളിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം

Aswathi Kottiyoor

വിദേശയാത്രയുടെ തുടർപ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാൻ യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox