25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോളയാട് സെയ്ൻറ് കൊർണേലിയൂസ് എച്ച്.എസ്.എസ് പൂർവ വിദ്യാർത്ഥി സംഗമം നാളെ
Kerala

കോളയാട് സെയ്ൻറ് കൊർണേലിയൂസ് എച്ച്.എസ്.എസ് പൂർവ വിദ്യാർത്ഥി സംഗമം നാളെ

പേരാവൂർ : കോളയാട് സെയ്ന്റ് കൊര്‍ണേലിയൂസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1992-93 വർഷത്തെ എസ്.എസ്.എല്‍.സി ബാച്ച് സംഗമം ചൊവ്വാഴ്ച നടക്കും. സംഗമത്തിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടക്കും.കാന്‍സര്‍ രോഗികള്‍ക്ക് “ഒരു തുള്ളി രക്തം” എന്ന ക്യാമ്പയിനാണ് സംഗമം ലക്ഷ്യമിടുന്നത്.

ചൊവ്വാഴ്ച രാവിലെ പത്തിന് കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി രക്‌തദാന ക്യാമ്പ്
ഉദ്ഘാടനം ചെയ്യും. കുടുംബസംഗമവും അധ്യാപകരെ ആദരിക്കലും ഫാ.ഗിനീഷ് ബാബു ഉദ്ഘാടനം ചെയ്യും.അനുസ്മരണം, വിവിധ കലാപരിപാടികൾ എന്നിവയുണ്ടാവും.

പത്രസമ്മേളനത്തിൽ ഡാനിയേല്‍ ഫ്രാന്‍സിസ്,ഫൈസല്‍ കളത്തില്‍,എം.എസ്.സഞ്ജു,സജി കണ്ണന്‍കോടന്‍ എന്നിവർ സംബന്ധിച്ചു.

Related posts

1.75 ല​ക്ഷം റ​ബ​ർ തൈ​ക​ളു​മാ​യി വീ​ണ്ടും സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​സാ​മി​ലേ​ക്ക്

Aswathi Kottiyoor

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഖാദി ഓണം മേള ഓഗസ്റ്റ് 2 മുതൽ; 30 ശതമാനം വരെ റിബേറ്റ്

Aswathi Kottiyoor
WordPress Image Lightbox