24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മാനവീയത്തിൽ ക്രിസ്തുമസ് – പുതുവത്സര ഹാർമണി ഫെസ്റ്റ്
Kerala

മാനവീയത്തിൽ ക്രിസ്തുമസ് – പുതുവത്സര ഹാർമണി ഫെസ്റ്റ്

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലം മാനവീയം വീഥിയിൽ ഹാർമണി ഫെസ്റ്റ് ആരംഭിച്ചു. കവയത്രി റോസ് മേരി ഉദ്ഘാടനം ചെയ്തു. കെ ജി സൂരജ് അധ്യക്ഷനായി. മാനവീയം സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ സന്ദേശം മുൻനിർത്തി ആർട്ടിസ്റ്റ് സുമേഷ് ബാല രൂപകൽപ്പന ചെയ്ത കൂട്ടായ പുൽക്കൂട് നിർമ്മാണ ഉദ്ഘാടനം നടന്നു. പാവനാടകം കലാകാരൻ സുനിൽ പട്ടിമറ്റം, ആർട്ടിസ്റ്റ് സുമേഷ് ബാല എന്നിവരെ ആദരിച്ചു. മാനവീയം മ്യൂസിക്ക് ക്ലബ് കൺവീനർ പി വിനീത ടീച്ചറുടെ നേതൃത്വത്തിൽ അനിൽ കരിംകുളം, ഡോ അനിഷ്യ ജയദേവ്, സിൻഡ്രല ഡൊമിനിക്ക്, മായ ആവണി, ഗായത്രി ദേവി വി ആർ, അശ്വതി വി എം, കാഷ്‌മീരാ സന്തോഷ് , അപർണ്ണ വിനീത് എന്നിവർ അവതരിപ്പിച്ച ഗാനാലാപനം നടന്നു. കരമന ഹരി, വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു. ഹാർമണി ഫെസ്റ്റിന്റെ ഭാഗമായി മാനവീയം സ്ട്രീറ്റ് ലൈബ്രറി അങ്കണത്തിൽ നാടകം, കവിയരങ്ങ്, ലഹരിവിരുദ്ധ പാവനാടകം.
കഥയരങ്ങ്, മ്യൂസിക്ക് ബാന്റ്, പുസ്തകോത്സവം, മട്ടുപ്പാവിലെ പച്ചക്കറി കൃഷി പഠനക്ലാസ് എന്നിവ നടക്കും. മനു മാധവൻ സ്വാഗതവും കാലു പ്രശാന്ത് നന്ദിയും പറഞ്ഞു. ഡൊമിനിക്ക് സാവിയോ, എ ജി വിനീത്, മാസ്റ്റർ ആര്യൻ ആർ ജി, കൃഷ്ണ പ്രമോദ് സുരേഷ് ചന്ദ് എന്നിവർ നേതൃത്വം നൽകി.

Related posts

കോട്ടക്കലിൽ കിടക്ക നിർമാണ യൂണിറ്റ് കത്തിനശിച്ചു

Aswathi Kottiyoor

വയനാട്ടിൽ കടുവ സെൻസസ്‌ തുടങ്ങി; വന്യമൃഗ ശല്യം കൈകാര്യം ചെയ്യാൻ ശാസ്‌ത്രീയ നടപടി: മന്ത്രി എ കെ ശശീന്ദ്രൻ

Aswathi Kottiyoor

കടലും ആകാശവും സ്വന്തമാക്കി അദാനി; മാറുന്നു കേരളത്തിന്റെ സഞ്ചാരപാത.

Aswathi Kottiyoor
WordPress Image Lightbox