24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൃസ്തു നമുക്ക് നൽകുന്നത് മനുഷ്യസമൂഹം സമാധാനത്തോടെ വർത്തിക്കാനുള്ള സന്ദേശം – റവ. ഫാ. ഡോ. ആന്റണി തറേക്കടവിൽ
Iritty

കൃസ്തു നമുക്ക് നൽകുന്നത് മനുഷ്യസമൂഹം സമാധാനത്തോടെ വർത്തിക്കാനുള്ള സന്ദേശം – റവ. ഫാ. ഡോ. ആന്റണി തറേക്കടവിൽ

ഇരിട്ടി: മനുഷ്യസമൂഹം സമാധാനത്തോടെ വർത്തിക്കാനുള്ള സന്ദേശമാണ് കൃസ്തുവും പ്രവാചകരും നിയമങ്ങളും നമുക്ക് തരുന്നതെന്ന് കുന്നോത്ത് ഗുഡ് ഷെപ്പേർഡ് സെമിനാരിയിലെ പ്രൊഫസർ റവ. ഫാ. ഡോ. ആന്റണി തറേക്കടവിൽ പറഞ്ഞു. ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി പ്രഗതി വിദ്യാനികേതനിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് കൃസ്തുമസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നിങ്ങളോട് മറ്റുള്ളവർ എങ്ങിനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും മറ്റുള്ളവരോട് പെരുമാറണം. അവർ നിങ്ങളോട് ചെയ്യരുതാത്തതൊന്നും ഞാൻ അവരോടും ചെയ്യില്ലെന്ന് തീരുമാനിച്ചാൽ നമ്മുടെ സാമൂഹ്യ ജീവിതം സ്വർഗ്ഗമായിത്തീരുമെന്നും സമൂഹം സമാധാനത്തിൽ വർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഗതി പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. എം.എസ്. ബിജിലാൽ, ജോസി ജോർജ്ജ്, അദ്ധ്യാപിക റഹ്‌യാനത്ത് , അഡ്വ. കെ.എസ്. ബാബു, എസ്. ധൗനി എന്നിവർ സംസാരിച്ചു. ലോകകപ്പ് ഫുടബോൾ മത്സരത്തിന്റെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച ഷൂട്ടൗട്ട് , പ്രവചന മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്ക് റോയൽ ട്രാവൻകൂർ നൽകിയ സമ്മാനങ്ങളും വേദിയിൽ വെച്ച് വിതരണം ചെയ്തു.

Related posts

ഗ്രേറ്റ്‌ ബോംബെ സർക്കസ്‌ 3 മുതൽ ഇരിട്ടിയിൽ

Aswathi Kottiyoor

ആറളത്ത് ചെക്കുഡാമിന്റെ ഷട്ടർ തകർന്നു – വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടത് സാഹസികമായി – കർഷകരും ആശങ്കയിൽ

Aswathi Kottiyoor

വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചു – യാത്രാ നിയന്ത്രണത്തിൽ ചെറിയ ഇളവ് വരുത്തി കുടക് ജില്ലാ ഭരണകൂടം

Aswathi Kottiyoor
WordPress Image Lightbox