24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഐക്യ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
Kerala

ഐക്യ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

കൊട്ടിയൂർ: ചുങ്കക്കുന്ന് ഗവ. യുപി സ്കൂളിൻറെ നേതൃത്വത്തിൽ ചുങ്കക്കുന്ന് മേഖലയിലെ വ്യാപാര യൂണിയനുകളുടെയും ഓട്ടോ ചുമട്ടുതൊഴിലാളികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഐക്യ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചാത്തംഗം തോമസ് പൊട്ടനാനിയിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. ജോയി തുരുത്തേൽ ക്രിസ്തുമസ് സന്ദേശം നൽകി. ചുങ്കക്കുന്ന് ഗവ. യുപി സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ആർ വിജയൻ, വാർഡ് മെമ്പർമാരായ
ലൈസ തടത്തിൽ, മിനി പൊട്ടുങ്കൽ, സ്കൂൾ പിടിഎ പ്രസിഡണ്ട് സിന്ധു മാതിരം പള്ളിയിൽ, ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ഷിനോ ജോസഫ്, ഷാജി കുട്ടിക്കാനയിൽ, സ്കൂൾ ലീഡർ എഡ്ബിൻ ജോഷി, സ്റ്റാഫ് സെക്രട്ടറി തങ്കച്ചൻ എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ ഫ്ലാഷ് മോബ്,കരോൾ ഗാനം എന്നീ പരിപാടികൾക്കു ശേഷം ക്രിസ്തുമസ് കേക്ക് മുറിക്കലും മധുരപലഹാര വിതരണവും നടന്നു.

Related posts

കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ചു; കാബ്‌കോയിൽ ഓഹരി എടുക്കാൻ നബാർഡും

Aswathi Kottiyoor

പുനര്‍ഗേഹം: 1080 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി

Aswathi Kottiyoor

ഇടുക്കിയിൽ ലോറി താഴ്‌ച‌യിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox