സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്താൻ ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളെ കോവിഡ് കാര്യമായി ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.