30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • കരുതൽ മേഖല: യു.ഡി.എഫ് കുപ്രചരണങ്ങൾ തള്ളികളയണം;എം. വി ജയരാജൻ
Kerala

കരുതൽ മേഖല: യു.ഡി.എഫ് കുപ്രചരണങ്ങൾ തള്ളികളയണം;എം. വി ജയരാജൻ

അടക്കാത്തോട്:കരുതൽ മേഖലവിഷയത്തിൽ സംസ്ഥാന സർക്കാറിനും സി.പി.എമ്മിനുമെതിരെ യുഡിഎഫ്. അപവാദ പ്രചരണം നടത്തുകയാണെന്ന് എം.വി.ജയരാജൻ ആരോപിച്ചു.യു.ഡി.എഫ് കള്ളപ്രചരണങ്ങൾക്കെതിരെ സി.പി.എം പേരാവൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ .ജെ ജോസഫ് നയിക്കുന്ന വാഹന പ്രചാരണ ജാഥ അടക്കാത്തോട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.വി.ജയരാജൻ.

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി കണക്കാക്കണമെന്ന ഉത്തരവിറക്കിയത് സുപ്രീം കോടതിയാണ്. ഈ തീരുമാനം കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കുകയും കേരളത്തിന്റെ ജനവികാരം സുപ്രീംകോടതിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു.

സുപ്രീംകോടതി നിർദ്ദേശത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതും ഉപഗ്രഹ സർവ്വെ നടത്തിയതും.റിപ്പോർട്ട് സംബന്ധിച്ച് വ്യാപക പരാതികളുണ്ട്. ജനവാസകേന്ദ്രങ്ങളും സ്ഥാപനങ്ങളും പ്രാഥമിക സർവെയിൽ നിന്നും ഒഴിവാക്കപ്പെട്ടില്ല എന്നതാണ് ജനങ്ങളുടെയും കർഷക ജനസാമാന്യത്തിന്റെയും പരാതി. ഇത് പരിഗണിച്ച് ഫീൽഡ് സർവെ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ബഫർസോണിലെ വീടുകൾ ,സ്ഥാപനങ്ങൾ ,മറ്റു നിർമിതികൾ എന്നിവ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വഴി ജനങ്ങളെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തികച്ചും സുതാര്യമായ തീരുമാനത്തിനൊപ്പം നിന്ന് വസ്തുതാപരമായ പരാതികൾ സമർപ്പിക്കാൻ ജനുവരി ഏഴ് വരെ സമയവും അനുവദിച്ചിട്ടുണ്ട്.

ഇതൊക്ക മറച്ചു വെച്ചാണ്സിപിഐഎം ന് എതിരെയും സർക്കാരിനെതിരെയും യുഡിഎഫ് കുപ്രചാരണം നടത്തുന്നതെന്ന് എം. വി .ജയരാജൻ പറഞ്ഞൂ.സി .ടി .അനീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, വി .ജി .പത്മനാഭൻ,ഏരിയ സെക്രട്ടറി അഡ്വ. എം .രാജൻ,എം .എസ് വാസുദേവൻ,കെ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

കോവിഡ്: കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വദിക്കാ​മെ​ന്നു വി​ദ​ഗ്ധ സ​മി​തി

Aswathi Kottiyoor

ചെത്ത് തൊഴിലാളികൾ എത്തുന്നത് കൈയിൽ പടക്കവുമായി

Aswathi Kottiyoor

സഞ്ചാരികളെ ആകർഷിക്കാൻ ഫാം ടൂറിസവും

Aswathi Kottiyoor
WordPress Image Lightbox